ഇന്ന് ഞാൻ നല്ല സ്ഥിതിയിൽ നിൽക്കുന്നുണ്ടെങ്കിൽ അതിൽ ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഉദയ എന്ന ബാനറിനോടും എന്റെ മുത്തശ്ശൻ കുഞ്ചാക്കൊയോടുമാണ് ; കുഞ്ചാക്കോ ബോബൻ

1997 ൽ അനിയത്തി പ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാളികളുടെ നെഞ്ചിൽ ഒരു രാജമല്ലി കോറിയിട്ട് ആ ചോക്ലേറ്റ് ഹീറോ നടന്നുകയറി താരമാണ് കുഞ്ചാക്കോ ബോബൻ. കാലമെത്ര കഴിഞ്ഞിട്ടും വേഷപ്പകർച്ചകൾ അനവധി കെട്ടിയാടിയിട്ടും മലയാളത്തിനിന്നും ചോക്ലേറ്റ് ഹീറോ ചക്കോച്ചനാണ്.
.
സിനിമ പാരമ്പര്യമുള്ള ഉദയ സ്റ്റുഡിയോസിന്റെ മകൻ എന്ന ലേബലും പ്രതാപവും ചാക്കോച്ചന് ഉണ്ടായിരുന്നു എങ്കിലും നിർമ്മാണ കമ്പനിക്കുണ്ടായ നഷ്ടവും ഇടയ്ക്ക് വന്ന പരാജയങ്ങളും നടനെ തളർത്തിയിട്ടുണ്ട്. എന്നാൽ അതിൽ നിന്നും അഭിനയം കൊണ്ടും പെർഫോമൻസ് കൊണ്ടും അത്ഭുതപ്പെടുത്തുകയാണ് നടൻ ചെയ്തത്.


ചെറുപ്പകാലത്ത് സിനിമയുടെ ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോയ ഒരു കുടുംബമായിരുന്നു തന്റേതെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞിട്ടുണ്ട്. സിനിമയിലൂടെ എല്ലാം നേടിയെങ്കിൽ പോലും സിനിമയിലൂടെ തന്നെ എല്ലാം നഷ്ടപ്പെട്ട സാഹചര്യത്തിലൂടെയാണ് ഞാൻ വളർന്നത് എന്നും അതുകൊണ്ട് തന്നെ സിനിമയിലേക്ക് വരണമെന്ന് യാതൊരു രീതിയിലും ആ​ഗ്രഹിച്ചിട്ടില്ല എന്നും കുഞ്ചാക്കോ ബോബൻ മാധ്യമത്തിനോട് പറയുകയുണ്ടായി.

എന്റെ ഒരു ചെറുപ്പകാലത്ത് സിനിമയുടെ ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോയ ഒരു കുടുംബമായിരുന്നു എന്റേത്. അതുകൊണ്ട് സിനിമയിലൂടെ എല്ലാം നേടിയെങ്കിൽ പോലും സിനിമയിലൂടെ തന്നെ എല്ലാം നഷ്ടപ്പെട്ട സാഹചര്യത്തിലൂടെയാണ് ഞാൻ വളർന്ന് വന്നത്. അതുകൊണ്ട് തന്നെ സിനിമയിലേക്ക് വരണമെന്ന് യാതൊരു രീതിയിലും ഞാൻ ആ​ഗ്രഹിച്ചിരുന്നില്ല. സിനിമയുടെ ഏത് മേഖലയിൽ നിന്നും മാറി നിൽക്കണമെന്ന് ആ​ഗ്രഹിച്ചയാളാണ് ഞാൻ.ഉദയ എന്ന ബാനർ നമുക്ക് വേണ്ട എന്ന് എന്റെ അപ്പനോട് പറഞ്ഞിട്ടുണ്ട് ഞാൻ.

പക്ഷെ അത് ആ പ്രായത്തിന്റെ എടുത്തുചാട്ടം അല്ലെങ്കിൽ പക്വതയില്ലായ്മ എന്നാണ് എനിക്ക് ഇപ്പോൾ മനസിലാവുന്നത്. ഇപ്പോൾ ഞാൻ കുഞ്ചാക്കോ ബോബൻ എന്ന പേരിൽ പ്രേക്ഷകരുടെ മുന്നിൽ ഒരു നല്ല സ്ഥിതിയിൽ നിൽക്കുന്നുണ്ടെങ്കിൽ അതിൽ ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഉദയ എന്ന ബാനറിനോടും എന്റെ മുത്തശ്ശൻ കുഞ്ചാക്കൊയോടും എന്റെ അപ്പൻ ബോബൻ കുഞ്ചാക്കൊയോടുമാണ്.

സിനിമ റിലീയായി കഴിഞ്ഞാൽ 50 കോടി, 100 കോടി കളക്ഷൻ എന്ന് മത്സരമാണ്. തനിക്ക് അങ്ങമനെയൊന്നുമില്ലേയെന്ന ചോദ്യത്തിനുള്ള ചാക്കോച്ചന്റെ മറുപടി ഇങ്ങനെ,ഒരു സിനിമയെ പറ്റി പറയുമ്പോൾ എന്തുകൊണ്ടാണ് അതിന്റെ ബിസിനസിനെപ്പറ്റി മാത്രം പറയുന്നത് എന്ന എനിക്ക് മനസിലാകുന്നില്ല. എന്തിനാണ് അതിനെ മാത്രം ഹൈലൈറ്റ് ചെയ്യുന്നത്. സിനിമയെ കുറിച്ച് പറയുമ്പോൾ അതിന്റെ കഥ, ടെക്കനിക്കൽ സൈഡ്, അതിന്റെ ക്വാളിറ്റിയെ കുറിച്ചും സിനിമ ആൾക്കാരിലേക്ക് എത്തുന്നുണ്ടോ, അവരുടെ മനസിനെ സ്വാ​ധീനിക്കുന്നുണ്ടോ അവർ ഇഷ്ടപ്പെടുന്നുണ്ടോ എന്നിതിനപ്പുറം മോശം പടത്തിന് ഇത്ര കോടി കളക്ഷൻ വന്നു എന്ന് പറയുന്ന ആ എക്കണോമിക്സ് എനിക്ക് അറിയില്ല.

നല്ല സിനിമ ഏത്ര കോടി ജനങ്ങളിലേക്ക് പോകുന്നു എന്നതിപ്പുറം എത്ര കോടി കളക്ട് ചെയ്തു എന്നിതലെനിക്ക് താല്പര്യമില്ല. ഞാൻ ഇതിനിടയിൽ റിയലെസ്റ്റേറ്റ് നടത്തിയൊരാളാണ്. എല്ലാവരുടേയും വിചാരം ഞാൻ അത് ചെയ്ത് കൊടാനുകോടി സമ്പാദിച്ചു എന്നാണ്. പക്ഷെ അതിൽ എനിക്ക് ഒരുപാട് നഷ്ടം ഉണ്ടായിട്ടുണ്ട്. പക്ഷെ എന്റെ മുഖം കണ്ടാലും ഞാൻ ജീവിക്കുന്ന രീതി കണ്ടാലും ഇവൻ അടിപൊളിയാണ് എന്ന തോന്നലാണ്. അത് എന്റെ മുഖത്തിൻ്റെ പ്രശ്നമാണ്.

AJILI ANNAJOHN :