നടന്‍ ബാലു വര്‍ഗ്ഗീസ് വിവാഹിതനാകുന്നു ; വധു ആസിഫലിയുടെ നായിക!

2019 ൽ നിരവധി താരങ്ങളുടെ വിവാഹത്തിന്സാ മലയാളി പ്രേക്ഷകർ സാ ക്ഷിയാകേണ്ടിവന്നു. പുതുവർഷത്തിൽ നടന്‍ ബാലു വര്‍ഗ്ഗീസ് വിവാഹിതനാകുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എലീന കാതറിനെയാണ് ബാലു സ്വാന്തമാക്കുന്നത്. എലീന തന്നെയാണ് വിവാഹം പുറത്തുവിട്ടത്. ഫെബ്രുവരി രണ്ടാം തിയതി വിവാഹ നിശ്ചയം നടക്കും

ദിലീപിന്‍റെ കരിയറില്‍ എക്കാലവും തിളങ്ങി നില്‍ക്കുന്ന ‘ചാന്ത് പൊട്ട് ‘ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിന്‍റെ ബാല്യം അവതരിപ്പിച്ചുകൊണ്ടാണ് ബാലുവര്‍ഗ്ഗീസ് മലയാള സിനിമയിലേക്ക് കടന്നുവന്നത്.പിന്നീട് ,’തലപ്പാവ്’ എന്ന പ്രിഥ്വിരാജ് ചിത്രത്തില്‍ ലാലിന്‍റെ ബാല്യവും ചെയ്ത ശേഷം നാലോളം ചിത്രങ്ങളിലെ കൊച്ചു വേഷങ്ങളും താണ്ടിയാണ് ‘ഹണീബി’എന്നചിത്രത്തിലൂടെ ബാലുവര്‍ഗ്ഗീസ് പ്രേക്ഷക ശ്രദ്ധനേടുന്നത് . ഹണീബിക്ക് ശേഷം നിരവധി ചിത്രങ്ങളിലേക്ക് ബാലുവിന് ക്ഷണം കിട്ടി.ഒടുവില്‍ ,’ചങ്ക്സ്’ എന്ന ചിത്രത്തിലൂടെ നായകനായി എത്തി.

പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയര്‍, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, ചങ്ക്‌സ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങി നാല്‍പ്പതോളം ചിത്രങ്ങളില്‍ ബാലും അഭിനയിച്ചിട്ടുണ്ട്. അയാള്‍ ഞാനല്ല, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളാണ് എലീന അഭിനയിച്ചത്. മോഡലിംഗ് രംഗത്തും റിയാലിറ്റി ഷോകളിലും സജീവമാണ് എലീന

കഴി ഞ്ഞ മാസം എലീനയുടെ പിറന്നാൾ ആഘോഷിച്ചിരുന്നു എലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരാധകരറിഞ്ഞത്.

actor balu vargees

Noora T Noora T :