അലൻസിയർ മോഹൻലാലിനെ അപമാനിച്ചത് തന്നെയോ ?! മോഹൻലാൽ അഭിനന്ദിക്കാനായി നീട്ടിയ കൈ കണ്ടിട്ടും കാണാത്തത് പോലെ പോയത് എന്തിന് ?! വീഡിയോ കാണാം…

അലൻസിയർ മോഹൻലാലിനെ അപമാനിച്ചത് തന്നെയോ ?! മോഹൻലാൽ അഭിനന്ദിക്കാനായി നീട്ടിയ കൈ കണ്ടിട്ടും കാണാത്തത് പോലെ പോയത് എന്തിന് ?! വീഡിയോ കാണാം…

സംസ്ഥാന അവാർഡ്ദാന ചടങ്ങിന് മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ വിളിച്ചത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. പല പ്രമുഖരും ഇതിനെതിരെ രംഗത്ത് വരികയും ചെയ്‌തു. എന്നാൽ കകേരള ജനതയൊന്നാകെ മോഹൻലാലിനോപ്പം അണിനിരക്കുകയായിരുന്നു. മലയാളത്തിന്റെ മഹാനടൻ ആ ചടങ്ങിൽ അതിഥിയായെത്തിയാൽ തൻ ധന്യനായെന്ന് മികച്ച നടനുള്ള അവാർഡ് നേടിയ ഇന്ദ്രൻസ് കൂടി പറഞ്ഞതോടെ വിമർശകർ വാ പൂട്ടി, പലരും ചടങ്ങ് ബഹിഷ്കരിച്ചു.

ചടങ്ങിനെത്തിയ മോഹൻലാൽ നടത്തിയ ഗംഭീര പ്രസംഗവും പിന്നീട വാർത്തകളിൽ നിറഞ്ഞു. മോഹൻലാൽ പ്രസംഗിക്കുന്നതിനിടെ അവാർഡ് ജേതാക്കളിൽ ഒരാളായ അലൻസിയർ മോഹൻലാലിനെ അപമാനിക്കുന്ന രീതിയിൽ കൈത്തോക്ക് ചൂണ്ടി ഗോഷ്ടി കാണിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് വിവാദമായപ്പോൾ ‘വീണിടത്ത് കിടന്നുരുളുന്ന’ തരത്തിലുള്ള പരാമർശങ്ങളുമായി അലൻസിയർ രംഗത്ത് വരികയും ചെയ്‌തു. താൻ മോഹൻലാലിനൊപ്പമാണെന്നായിരുന്നു അലൻസിയർ പറഞ്ഞത്.

എന്നാൽ,  ചടങ്ങിൽ യഥാർത്ഥത്തിൽ മോഹൻലാലിനെ അപമാനിക്കുക തന്നെ ആയിരുന്നില്ലേ അലന്സിയറിന്റെ ഉദ്ദേശം എന്നാണ് ഇപ്പോൾ ആളുകൾ സംശയിക്കുന്നത്. അവാർഡ് വാങ്ങാനായി സ്റ്റേജിലെത്തിയ അലൻസിയർ അഭിനന്ദിക്കാനായി മോഹൻലാൽ നീട്ടിയ കൈ കണ്ടിട്ടും കാണാതെ പോകുന്നത് കൃത്യമായി വീഡിയോയിൽ കാണാം. ഇത് ഒരു വിവാദമാക്കാൻ ഇഷ്ടമില്ലാതിരുന്ന മോഹൻലാൽ അലന്സിയറിനെ ചേർത്തു പിടിച്ചു അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

Actor Alencier avoiding Mohanlal Video

Abhishek G S :