നാട്ടിൽ എത്തിയതിന് ശേഷം ഭാര്യയ്‌ക്കൊപ്പം ക്ഷേത്രദർശനം നടത്തി വിജയ് ബാബു… ആദ്യ പ്രതികരണം ഇങ്ങനെ

അന്വേഷണ സംഘത്തിനെ ഏറെ വട്ടം കറക്കിയതിന് ശേഷമാണ് ഇന്ന് വിജയ് ബാബു നാട്ടിൽ എത്തിയത്. ദുബായിൽനിന്നു നാട്ടിലെത്തിയതിനു പിന്നാലെ ക്ഷേത്ര ദർശനം നടത്തിയിരിക്കുകയാണ് നടൻ. നെടുമ്പാശേരിയിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആലുവയിലെ ക്ഷേത്രത്തിലാണ് വിജയ് ബാബുവും ഭാര്യ സ്മിതയും ദർശനം നടത്തിയത്.

പതിനൊന്ന് മണിയോടെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മിഷണർ അറിയിച്ചു. പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്നും ഒളിവിൽ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിനെ സഹായിച്ചവരെ കണ്ടെത്തുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നാളെ വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി വിധിയുള്ളതിനാൽ ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.

അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിജയ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. 39 ദിവസത്തിനു ശേഷം, രാവിലെ ദുബായിൽ നിന്നുള്ള വിമാനത്തിലാണു കൊച്ചിയിലെത്തിയത്.

നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഹൈക്കോടതി വ്യാഴാഴ്ച വരെ ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചതിനു പിന്നാലെയാണു വിജയ് ബാബുവിന്റെ മടക്കം.

Noora T Noora T :