ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ. തൊട്ട് പിന്നിലായി കരുവന്നൂർ ബങ്കും 500 കോടി ക്ലബ്ബിൽ; ട്രോൾ ഇറക്കി കൃഷ്ണകുമാർ

നടനായും രാഷ്ട്രീയ പ്രവർത്തകനായും മലയാളികൾക്ക് സുപരിചിതനായ താരമാണ് കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ സജീവമായ കൃഷ്ണകുമാർ ട്രോളുമായി എത്തിയിരിക്കുകയാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ട്രോൾ ഇറക്കിയത്.

“ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ. തൊട്ട് പിന്നിലായി കരുവന്നൂർ ബങ്കും 500 കോടി ക്ലബ്ബിൽ”, എന്നാണ് സോഷ്യൽ മീഡിയയിൽ കൃഷ്ണ കുമാർ കുറിച്ചത്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി രം​ഗത്തെത്തുന്നത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പ്രതികരങ്ങളുമായി രം​ഗത്തെത്തുന്നത്. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ തട്ടിപ്പാണെന്ന് ഇഡി കണ്ടെത്തിയിരുന്നു.

Noora T Noora T :