അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ എന്റെ കഴുത്തില്‍ അത് കൊണ്ടേനെ… ആ സീനില്‍ ക്യാമറയ്ക്ക് വരെ അനക്കം ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് നടന്‍ സുമിത് നവല്‍

മമ്മൂട്ടി ചിത്രം ബിഗ് ബി ഷൂട്ടിനിടെ നടന്നൊരു സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ സുമിത് നവല്‍. ഷൂട്ടിംഗിനിടെ മമ്മൂട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് എന്നാണ് സുമിത് പറയുന്നത്.

ചിത്രത്തില്‍ കാറിന് തീയിടുന്നൊരു രംഗം ഉണ്ട്. അത് ഒരിക്കലും മറക്കാനാകില്ല. കാര്‍ പൊട്ടിത്തെറിച്ചപ്പോള്‍ വളരെ മൂര്‍ച്ചയുള്ളൊരു വസ്തു തെറിച്ച് വീഴുന്നുണ്ടായിരുന്നു. മമ്മൂക്കയുടെ റിഫ്‌ലെക്‌സ് വളരെ വേഗത്തില്‍ ആയിരുന്നു. അദ്ദേഹം പെട്ടെന്ന് തല തിരിച്ചു. അതില്‍ നിന്നും മമ്മൂക്ക രക്ഷപ്പെട്ടത് വെറും സെക്കന്റുകളുടെ വ്യത്യാസത്തില്‍ ആയിരുന്നു.

അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ എന്റെ കഴുത്തില്‍ അത് കൊണ്ടേനെ. ആ സീനില്‍ ക്യാമറയ്ക്ക് വരെ അനക്കം ഉണ്ടായിരുന്നു. ഞാന്‍ അതൊരിക്കലും മറക്കില്ല. അതിനെ പറ്റി ഓര്‍ക്കുമ്പോള്‍ ഭയമാണ്. വളരെ മൂര്‍ച്ചയേറിയ വസ്തുവായിരുന്നു അത്” എന്നാണ് സുമിത് നവല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ബാല ബോക്‌സോഫീസില്‍ പരാജയമായിരുന്നെങ്കിലും മലയാളത്തില്‍ കള്‍ട്ട് പദവി നേടിയ ചിത്രങ്ങളില്‍ ഒന്നാണ് ‘ബിഗ് ബി’. അമല്‍ നീരദിന്റെ സംവിധാനത്തില്‍ എത്തിയ സ്റ്റൈലിഷ് മമ്മൂട്ടി ചിത്രം. ചിത്രത്തില്‍ ബിജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടന്‍ സുമിത് നവല്‍ ആണ്.

ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഒരു അപ്‌ഡേറ്റും വന്നിട്ടില്ല. ബിലാല്‍ എന്ന രണ്ടാം ഭാഗത്തിന് പകരം ‘ഭീഷ്മപര്‍വം’ എന്ന സിനിമയായിരുന്നു അമല്‍ നീരദ് ഒരുക്കിയത്.

Noora T Noora T :