കണ്ണിലേക്കാണ് അതിന്റെ വളർച്ച എത്തി നിൽക്കുന്നത്.. കളഞ്ഞില്ലെങ്കിൽ കാഴ്ച എപ്പോൾ വേണമെങ്കിലും പോകാം,ചികിത്സയുടെ തുടക്കത്തിൽ ഓരോ മാസവും 2 ലക്ഷം രൂപ ചെലവാകുമായിരുന്നു; കിഷോർ

സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളിലൂടെയാണ് നടൻ കിഷോര്‍ പീതാംബരന്‍ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. നിലവിൽ സസ്നേഹം എന്ന പരമ്പരയിലാണ് നടൻ അഭിനയിക്കുന്നത്.

ഇടക്കാലത്ത് അപ്രതീക്ഷിതമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കിഷോറിന് സീരിയലിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിരുന്നു. വിഷമഘട്ടത്തെ അതിജീവിച്ചാണ് നടൻ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. എന്നാൽ പൂർണമായും രോഗമുക്തനായിട്ടില്ല നടൻ.

അടുത്തിടെ ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ എത്തിയപ്പോൾ നടൻ അസുഖത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലും തന്റെ രോഗ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് കിഷോർ പീതാംബരൻ.

നടന്റെ വാക്കുകളിലേക്ക്

മൂന്ന് വർഷം മുമ്പാണ് അസുഖത്തിന്റെ തുടക്കം. ഒന്നരവർഷത്തോളം എന്താണ് അസുഖമെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അസ്വസ്ഥതകൾ തോന്നി ഒരു സ്വകാര്യ ആശുപ്രതിയിൽ കാണിച്ചപ്പോൾ ലിവറിനു ചെറിയ ചുരുക്കം ഉണ്ടെന്ന് അവർ കണ്ടെത്തി. മരുന്നു കഴിച്ചു. തുടക്കി ഒന്നര വർഷത്തോളം ആശുപ്രതിയിൽ തന്നെയായിരുന്നുവെന്ന് നടൻ പറയുന്നു.

അഭിനയം മുടങ്ങി. നടക്കാൻ പറ്റാതെയായി. എല്ലാ മാസവും ആശുപ്രതിയിൽ പോകണം. ചിലവും കൂടി’ ആദ്യമൊക്കെ പിടിച്ചു നിന്നു. പിന്നെ സംഘടനയും സുഹൃത്തുക്കളുമൊക്കെ സഹായിച്ച ഒരു പരിധി കഴിഞ്ഞപ്പോൾ ലിവർ മാറ്റി വെച്ചാലോ എന്നായി. പക്ഷെ അതിനുള്ള തുക കൈയിലില്ല. അതോടെ മെഡിക്കൽ കോളേജിലേക്ക് മാറി. അവിടെ വച്ചാണ് ശരിയായ പ്രശ്നം കണ്ടുപിടിക്കുന്നത്.

പിറ്റ്യൂട്ടറി ഗ്ലാൻഡിനകത്ത് ഒരു സിസ്റ്റ് ആയിരുന്നു. കുഞ്ഞുങ്ങൾക്ക് ഉൾപ്പടെ വരുന്ന അസുഖമാണെങ്കിലും അത്ര സാധാരണം അല്ല. കണ്ണിലേക്കാണ് അതിന്റെ വളർച്ച എത്തി നിൽക്കുന്നത്. എടുത്തു കഴിഞ്ഞാൽ ഗ്രാൻഡ് പ്രവർത്തിക്കണം എന്നില്ല. കളഞ്ഞില്ലെങ്കിൽ കാഴ്ച എപ്പോൾ വേണമെങ്കിലും പോകാം. അതിന്റെ വളർച്ച മാസാമാസം കൂടുകയാണെന്നും കിഷോർ പറയുന്നു.

സ്റ്റിറോയിഡ് കഴിക്കുകയാണ്. അതുകൊണ്ട് പ്രമേഹം നിയന്ത്രിക്കാനാകില്ല. തൽക്കാലം സർജറി വേണ്ടെന്നാണ് തീരുമാനം. ചികിത്സയുടെ തുടക്കത്തിൽ ഓരോ മാസവും 2 ലക്ഷം രൂപ ചെലവാകുമായിരുന്നു ഇപ്പോൾ മാസാമാസം 20000 രൂപയോളം മരുന്നിനു ചെലവാകും പുറമേ സ്കാനിങ്ങും മറ്റു പരിശോധനകളും ഉണ്ട്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സിറോയ്ഡ് എടുക്കണമെന്നും നടൻ പറഞ്ഞു.

ചികിത്സയ്ക്കായി വലിയ തുക ചെലവായി. ലക്ഷങ്ങൾ കടം വാങ്ങിയും സുഹൃത്തുക്കൾ സഹായിച്ചുമൊക്കെയാണ് മുന്നോട്ടു പോയത്. അഭിനയത്തിൽ നിന്നുള്ള ശമ്പളം മാത്രമാണ് വീട്ടിലെ ഏക വരുമാനം. അഭിനയം അല്ലെങ്കിൽ മറ്റെന്തു ജോലിയെടുത്തു ജീവിക്കാനും തയാറായിരുന്നു. ആ ആത്മവിശ്വാസമാണ് ഇല്ലാതായത്.

സസ്നേഹത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം മരുന്നു വാങ്ങാൻ പോലും തികയില്ല. ചികിത്സയ്ക്ക് വസ്തു ഈടു വച്ച് വായ്പ്പയെടുക്കേണ്ടി വന്നു. ഈ പ്രതിസന്ധികൾക്കിടയിലും മാനസികമായി തളരാതിരിക്കാൻ ശ്രമിക്കുന്നുണ്ട്. വരട്ടേ. നോക്കാം എന്ന ചങ്കൂറ്റത്തോടെയാണ് മുന്നോട്ടു പോകുന്നതെന്നും കിഷോർ പറയുന്നു. മൂന്നു മാസം കൂടുമ്പോൾ സിസ്റ്റിന്റെ വളർച്ചയറിയാൻ സ്കാനിങ്ങുണ്ട്. സിസ്റ്റ് കാഴ്ചയെ ബാധിക്കാൻ സാധ്യത കൂടുതലാണെന്നും കിഷോർ പറഞ്ഞു.

Noora T Noora T :