സംസ്ഥാനത്ത് തെരുവ് നായശല്യം വര്‍ദ്ധിക്കുകയാണ്.സിനിമ സീരിയൽ താരങ്ങളടക്കം നിരവധി പേർ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ വിനായകൻ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു.
തന്റെ പിറ്റ്ബുള്ളിനൊപ്പമുള്ള ചിത്രമാണ് വിനായകന്‍ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. എപ്പോഴത്തെയും പോലെ ക്യാപ്ഷന്‍ ഒന്നും ഇടാതെയാണ് വിനായകന്‍ പോസ്റ്റ്. ഇതോടെ തെരുവ് നായകള്‍ക്ക് പിന്തുണയുമായി എത്തിയതാണോ അതോ കൂട്ടിലിട്ട് വളര്‍ത്താന്‍ പറഞ്ഞതാണോ എന്ന കണ്‍ഫ്യൂഷനിലാണ് ആരാധകര്‍. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്.
‘പട്ടികളെ തുറന്നു വിടാതെ തുടല്‍ ഇട്ട് പൂട്ടിയിടുക എന്നാണ് അണ്ണന്‍ ഉദ്ദേശിക്കുന്നത്, ഇതില്‍ ഒരു മെസ്സേജ് ഉണ്ട്. അത് ആരും കാണുന്നില്ല, കട്ട കലിപ്പ്, പട്ടികള്‍ തെരുവില്‍ അലഞ്ഞു തിരിയേണ്ടവര്‍ അല്ല സ്‌നേഹമുള്ള ജീവിയാണ്. പട്ടി സ്‌നേഹികള്‍ വിനായകനെ പോലെ അവയെ അന്തസായി വീട്ടില്‍ വളര്‍ത്തുക, ഈ ലോകം മറ്റ് ജീവജാലങ്ങളുടെ കൂടെയാണെന്ന തിരിച്ചറിവ് ഉണ്ടാകണം’, എന്നിങ്ങനെയാണ് ചില കമന്റുകള്‍.
അതേസമയം, തെരുവ് നായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ എന്നാവശ്യപ്പെട്ട് നടി മൃദുല മുരളി രംഗത്തെത്തിയിരുന്നു. തെരുവ് നായ്ക്കളെ പുനരധിവസിപ്പിക്കണം എന്നാണ് മൃഗസ്‌നേഹികളുടെ ആവശ്യം. തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയ സീരിയല്‍ നടി ഭരതന്നൂര്‍ ശാന്തയെ നായ ഉപദ്രവിച്ചിരുന്നു.
പേവിഷ പ്രതിരോധത്തിനായി അടിയന്തര കര്‍മ പദ്ധതി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സ്‌കൂള്‍ പരിസരങ്ങളും കുട്ടികള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ക്കും ആയിരിക്കും വാക്‌സിനേഷന് മുന്‍ഗണന നല്‍കുക. രജിസ്‌ട്രേഷന്‍ ചെയ്യുന്ന പട്ടികള്‍ക്ക് മെറ്റല്‍ ടോക്കണ്‍ അല്ലെങ്കില്‍ കോളര്‍ ഘടിപ്പിക്കുകയും ചെയ്യും.