തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിൽ വീട്ടിൽനിന്നു പുറത്താക്കപ്പെട്ടു ; രഞ്ജിതയ്ക്ക് നൽകിയ ആ വാക്ക് പാലിച്ച് സുരേഷ് ഗോപി !

മലയാളത്തിന്റെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. ചടുലമായ നായക വേഷങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോള്‍ സിനിമയില്‍ നിന്ന് എടുത്ത ഇടവേളയ്ക്കു ശേഷം ബിഗ് സ്‌ക്രീനില്‍ അദ്ദേഹം വീണ്ടും സജീവമായതിന്റെ ആവേശത്തിലാണ് ആരാധകര്‍.മലയാളത്തിലെ പൊലീസ് കഥാപാത്രങ്ങളെ അതിന്റെ പൂർണതയിൽ എത്തിച്ച നടനാണ് സുരേഷ് ഗോപി. സിനിമയിലെ പൊലീസ് എന്ന് ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നതും സുരേഷ് ഗോപിയുടെ ആ വേഷങ്ങളാകും. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും പൊലീസ് വേഷത്തിൽ സുരേഷ് ഗോപി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു .

ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി വീണ്ടും കാക്കിയണിയുന്നത്. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിച്ച ചിത്രമായിരുന്നു ചിത്രത്തിൽ രണ്ടു ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തിയത് . ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത് .

ഒരു നടനെന്ന അപ്പുറം സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹി നൂറുകണക്കിന് മനുഷ്യരെയാണ് സഹായിച്ചിട്ടുള്ളത്. കഷ്ടത അനുഭവിക്കുന്നവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല അദ്ദേഹം അവരെ സഹായിക്കുന്നത്
സ്വന്തം പോക്കറ്റിൽ സ്പർശിക്കാത്ത ഉപദേശികളും വിമർശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നിലക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപി
അകാലത്തിൽ പൊലിഞ്ഞ പൊന്നുമകൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്റെ സാന്ത്വനം , നിരവധി നിർദ്ധന കുഞ്ഞുങ്ങൾക്ക് ഇന്നും ഒരു കൈത്താങ്ങാണ്.

എത്രയോ അനാഥ ജീവിതങ്ങൾക്ക് കിടപ്പാടം വെച്ച്നല്കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി.എൻഡോസൽഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്കിയത്. പൊതു സമൂഹം അന്യവൽക്കരിച്ച മണ്ണിന്റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണ്.അട്ടപ്പാടിയിലെയും, കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവട് ആദിവാസി ഊരുകളിൽ ഈ പ്രേംനസീർ ആരാധകൻ നിർമ്മിച്ച് നല്കിയത് നിരവധി ടോയ്ലറ്റ്കളാണ്. എല്ലാം സ്വന്തം അദ്ധ്വാനത്തിന്റെ ഫലത്തിൽ നിന്നുമാണന്ന് ഓർക്കണം. ഇപ്പോഴിതാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിൽ വീട്ടിൽ നിന്നു പുറത്താക്കപ്പെട്ട രഞ്ജിതാ ദീപേഷിനായി നിർമിച്ച വീട് നടൻ സുരേഷ് ഗോപി കൈമാറി. ചെറുതാഴം പഞ്ചായത്തിലെ 10–ാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചതിന്റെ പേരിലാണ് അന്ന് രഞ്ജിതയെ വാടകവീട്ടിൽ നിന്ന് പുറത്താക്കിയത്. ഇത് ചർച്ചയായതോടെ അന്നത്തെ ബിജെപി ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത്, എംപിയായിരുന്ന സുരേഷ് ഗോപിയെ വിവരം അറിയിച്ചത്.

തുടർന്നു വീട് നിർമിച്ചു നൽകാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയായിരുന്നു. ‘ഞാൻ വാഗ്ദാനം ചെയ്തത് നിറവേറ്റി. ഇതിൽ കൂടുതൽ സന്തോഷം എന്താണ് വേണ്ടത്’ എന്നായിരുന്നു താക്കോൽ കൈമാറിയ ശേഷം സുരേഷ് ഗോപിയുടെ പ്രതികരണം. വീരഞ്ചിറയിലാണ് വീട്. ബിജെപി നേതാക്കളും നാട്ടുകാരും ചേർന്നു സുരേഷ് ഗോപിയെ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ അമ്മയുടെ പേരാണ് വീടിന് നൽകിയത്.. ഹീര ഭവൻ. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, കെ.തമ്പാൻ,സി.നാരായണൻ, ബിജു എളകുഴി, പ്രഭാകരൻ കടന്നപ്പളളി, കെ.പി.അരുൺ, മധു മാട്ടൂൽ എന്നിവർ ഒപ്പുമുണ്ടായിരുന്നു.

അതെ സമയം ഇടമലക്കുടിക്കാരുടെ നാളുകളായുള്ള കുടിവെള്ള പ്രശ്‌നത്തിനാണ് സുരേഷ് ഗോപി സ്വന്തം പോക്കറ്റിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് പരിഹാരമൊരുക്കാനൊരുങ്ങുന്നത്.കിലോമീറ്ററുകളോളം ചെങ്കുത്തായ പാത താണ്ടിയെത്തി കുടിവെള്ളം ശേഖരിക്കേണ്ടി വരുന്ന ഇടമലക്കുടി ഊരുനിവാസികളുടെ ദുരവസ്ഥ പരിഹരിക്കാനാണ് അദ്ദേഹം സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കുന്നത്. 13 ലക്ഷത്തോളം രൂപ മുടക്കി ലക്ഷ്മി സുരേഷ് ഗോപി ട്രസ്റ്റ് ‘ ന്റെ പേരിൽ ‘ഇഡ്ഡലിപ്പാറ കുടിവെള്ള പദ്ധതിയാണ് അദ്ദേഹം നടപ്പിലാക്കുന്നത്. ഇടമലക്കുടിക്കാരെ സന്ദർശിക്കാനായി അദ്ദേഹം ഈ മാസം 27 ന് ഗ്രാമത്തിലെത്തും. തങ്ങളുടെ വർഷങ്ങളായുള്ള ദുരവസ്ഥയ്‌ക്ക് പരിഹാരം കണ്ടെത്തിയ ജനനായകനെ കാത്തിരിക്കുകയാണ് ഊരു നിവാസികൾ.

ഇതിന് മുൻപ് രാജ്യസഭയിൽവെച്ച് കേരളത്തിലെ വനവാസികളുടെ അവസ്ഥ വളരെ മോശമാണെന്നും ട്രൈബൽ കമ്മീഷനെ അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാറിന്റെ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നില്ലെന്നും ഇടമലക്കുടിയിൽ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച പണം ലാപ്സായി പോയെന്നും കോളനികളിൽ കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പ്രശ്‌നത്തിന് സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിച്ച് പരിഹാരം കണ്ടെത്തിയത്.

AJILI ANNAJOHN :