ഒരു നടൻ എപ്പോഴും അഭിനയിക്കുകയാണ് ചെയ്യുന്നത്… എന്നാൽ മോഹൻലാൽ ഒരിക്കലും അഭിനയിക്കുന്നില്ല, അദ്ദേഹം നല്ല നടനല്ല; സംവിധായകന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

സംവിധായകൻ റ്റി എസ് സജിയുടെ ഒരു തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു. മോഹൻലാൽ ഒരിക്കലും ഒരു നല്ല നടനല്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഒരു നടൻ എപ്പോഴും അഭിനയിക്കുകയാണ് ചെയ്യുന്നത്. എന്നാൽ മോഹൻലാൽ ഒരിക്കലും അഭിനയിക്കുന്നില്ല. അദ്ദേഹം കഥാപാത്രങ്ങളിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത്.
അതിന് ഏറ്റവും വലിയ ഉദ്ദാഹരണമാണ് ഭ്രമരം എന്ന സിനിമ. ചിത്രത്തിന്റെ ആദ്യ ഭാ​ഗത്ത് മോഹൻലാൽ വില്ലനായും രണ്ടാം പകുതിയിൽ നായകനായും കാണിക്കുന്നുണ്ട്. ഒരു മനുഷ്യൻ അനുഭവിക്കുന്ന എല്ലാ വേദനകളും ഒരു നടന് അഭിനയിച്ച് കാണിക്കാൻ പറ്റില്ല. പക്ഷേ ആ വേദനകളെ കൃത്യമായി മോഹൻലാൽ ജീവിച്ച് കാണിക്കുക്കയും കാഴ്ച്ചക്കാരന് അത് അനുഭവമാകുകയും ചെയ്യുന്നുണ്ട്.

അതുകൊണ്ടാണ് അദ്ദേഹം ഒരു നല്ല നടനല്ലെന്ന് താൻ പറഞ്ഞത്. അദ്ദേഹം കഥാപാത്രങ്ങളിലൂടെ ജീവിക്കുകയാണ് ചെയ്യുന്നത്. ഷാജി കെെലാസ് പോലുള്ള സംവിധായകർക്ക് മോഹൻലാലിൻ്റെ കഴിവും കാഴ്ച്ചക്കാരുടെ മനസ്സും നന്നായി അറിയാം. അതുകൊണ്ട് തന്നെ കാഴ്ച്ചക്കാർ ഏത് സീനിൽ കെെയ്യടിക്കണം എവിടെ മോഹൻലാലിന്റെ ഇൻട്ര കൊടുക്കണം എന്ന് ഒക്കെ കണ്ടാണ് അദ്ദേഹം സിനിമ ചെയ്യുന്നത്.

അതിന് ഏറ്റവും നല്ല ഉദ്ദാഹരണമാണ് ആറാം തമ്പുരാനും, നരസിംഹവും ഇന്നും അത് കണ്ട് കെെയ്യടിക്കാത്ത ആളുകൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയ തലമുറയ്ക്കൊപ്പം പുതിയ തലമുറയ്ക്കും മോഹൻലാൽ അവസരങ്ങൾ നൽകാറുണ്ടെന്നും അവരെയും അദ്ദേഹം പ്രോത്സാഹിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Noora T Noora T :