എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ… നീ എവിടെയായിരുന്നാലും സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു; ഉള്ള് നീറി പൃഥ്വിരാജ്; ആദ്യ പ്രതികരണം

ദേശീയ അവാർഡിൽ നാല് പുരസ്‌കാരങ്ങളാണ് ഇത്തവണ അയ്യപ്പനും കോശിയും ചിത്രത്തിന് ലഭിച്ചത്.
മികച്ച സംവിധായകൻ (സച്ചി), സഹനടൻ (ബിജു മേനോൻ), ഗായിക (നഞ്ചിയമ്മ), സംഘട്ടനം (രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ) എന്നീ നാലു വിഭാഗങ്ങളിലാണ് അയ്യപ്പനും കോശിയും പുരസ്കാര പട്ടികയിൽ ഇടം നേടിയത്.

നഞ്ചിയമ്മയടക്കം സച്ചി കണ്ടെത്തിയവരൊക്കെ പുരസ്കാരനിറവിലേക്ക് ഉയർത്തപ്പെടുമ്പോൾ ഈ സന്തോഷം കാണാൻ സച്ചി ഇല്ലാതെ പോയെന്ന സങ്കടം ബാക്കിയാകുന്നു.

ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ അയ്യപ്പനും കോശിയും സിനിമയ്ക്കു ലഭിച്ച നേട്ടത്തിൽ പ്രതികരിച്ച്
നടൻ പൃഥ്വിരാജ്. സച്ചി എവിടെയായിരുന്നാലും ഇപ്പോൾ സന്തോഷിക്കുകയായിരിക്കും. സച്ചിയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

‘‘ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. പിന്നെ സച്ചി.. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ. നീ എവിടെയായിരുന്നാലും സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു. എന്നും അങ്ങനെയായിരിക്കും.’’– പൃഥ്വിരാജ് പറഞ്ഞു.

Noora T Noora T :