പേർളിയെയും ശ്രീനിഷിനെയും ഒഴിവാക്കി അർച്ചനയുടെ പത്തിരിക്കട ഉദ്‌ഘാടനം ; മറ്റു മത്സരാർത്ഥികളെല്ലാം പങ്കെടുത്തിട്ടും പേർലിഷ് ജോഡിയെ ക്ഷണിക്കാത്തതെന്ത് ???

പേർളിയെയും ശ്രീനിഷിനെയും ഒഴിവാക്കി അർച്ചനയുടെ പത്തിരിക്കട ഉദ്‌ഘാടനം ; മറ്റു മത്സരാർത്ഥികളെല്ലാം പങ്കെടുത്തിട്ടും പേർലിഷ് ജോഡിയെ ക്ഷണിക്കാത്തതെന്ത് ???

100 ദിവസം നീണ്ടു നിന്ന ബിഗ് ബോസ് മാമാങ്കത്തിന് അവസാനം കുറിച്ചെങ്കിലും വീടിനുള്ളിലെ സൗഹൃദങ്ങൾ പുറത്തും കാത്തു സൂക്ഷിക്കുകയാണ് കുടുംബാംഗങ്ങൾ. പുറത്തെത്തിയ മത്സരാർത്ഥികൾക്ക് പറയാനുള്ള വലിയ വിശേഷമായിരുന്നു ശ്രീനിഷ് – പേർളി പ്രണയം. ഗെയിം ജയിക്കാനുള്ള കളിയല്ല ആ പ്രണയമെന്നും ഉടൻ വിവാഹിതരാകുമെന്നും ഇവർ മത്സരശേഷം വ്യകതമാക്കിയിരുന്നു.

ഇപ്പോൾ ബിഗ് ബോസിലെ കരുത്തുറ്റ മല്സരാര്ഥിയായ അർച്ചന സുശീലൻ , തിരുവനന്തപുരത്ത് പത്തിരിക്കട ആരംഭിച്ചിരിക്കുകയാണ്. വൻ പരിപാടികളോടെ ഉദഘാടനം നടന്ന പത്തിരീസിൽ അതിഥികളായി ബിഗ് ബോസ് കുടുംബം എത്തിയിരുന്നു. സാബു, അരിസ്റ്റോ സുരേഷ് , ദിയ സന , ദീപൻ മുരളി , അനൂപ് ചന്ദ്രൻ , ബഷീർ ബാഷി , രഞ്ജിനി ഹരിദാസ് എന്നിവരെല്ലാം പത്തിരീസിലെത്തി .

എന്നാൽ ബിഗ് ബോസ്സിലെ ഹിറ്റ് താരമായ പേർളിയോ ശ്രീനിഷോ ഷിയാസോ അതിഥിയോ പങ്കെടുത്തില്ല. ഇവരെയാരെയും ക്ഷണിച്ചിട്ടില്ലെന്നാണ് സൂചന. പേർളിയോട് വീടിനുള്ളിൽ പലർക്കും എതിർപ്പുകളുണ്ടായിരുന്നു. അർച്ചനയും പേർളിയും അത്ര സ്വരച്ചേർച്ചയിലുമായിരുന്നില്ല. പെർലിയുമായുള്ള സൗഹൃദത്തെ തുടർന്നാണ് മറ്റുള്ളവരെയും ക്ഷണിക്കാത്തതെന്നും റിപ്പോർട്ടുകളുണ്ട്.

എന്തായാലും പേര്ളിയില്ലെങ്കിലും അർച്ചന പത്തിരിക്കട ഗംഭീരമാക്കി മറ്റുള്ളവർക്കൊപ്പം ആഘോഷിച്ചു. വീടിനുള്ളിലെ സൗഹൃദങ്ങൾ തുടർന്നാലും പിണക്കങ്ങൾ മാറില്ല എന്നാണ് ഈ സംഭവം വ്യകതമാക്കുന്നത്.

absence of pearle maaney and sreenish- inauguration of archana susheelans pathirikada

Sruthi S :