നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ദാസേട്ടാ..80ാം പിറന്നാളിനും ഗാനഗന്ധർവൻ ആ പതിവ് തെറ്റിച്ചില്ല!

മലയാളികളുടെ എന്നത്തേയും വലിയൊരു സൗഭാഗ്യവും,അഹങ്കാരവും അങ്ങനെ വിശേഷണങ്ങൾ കൊണ്ട് മാത്രം തീർക്കാൻ കഴിയാത്ത മഹാ പ്രതിഭയാണ് കെജെ യേശുദാസ്.അന്നും ഇന്നും, ഇന്ത്യന്‍ സംഗീതത്തിലെ തന്നെ അതുല്യപ്രതിഭ, കെജെ യേശുദാസിന്റെ എണ്‍പതാമത്തെ പിറന്നാളാണ് ഇന്ന് (ജനുവരി 10ന്).ഇന്നത്തെ ദിവസം പതിവ് തെറ്റിക്കാതെ അദ്ദേഹം കൊല്ലൂരിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.ഒപ്പം തന്നെ മക്കളും ഇത്തവണ അദ്ദേഹത്തിനൊപ്പമുണ്ട്.ദാസേട്ടൻ മൂകാംബിക ദേവിയുടെ ഭക്തനാണ് മാത്രവുമല്ല പിറന്നാള്‍ ദിനത്തില്‍ ആ സന്നിധിയിലെത്തുകയും കീര്‍ത്തനം ആലപിക്കുകയെന്നത് വര്‍ഷങ്ങളായി അദ്ദേഹം ചെയ്തുവരുന്ന കാര്യമാണ്.എപ്പോഴായാലും മറ്റേത് തിരക്കുകളിലായാലും തങ്ങളും അപ്പയുടെ പിറന്നാളിന് ഒരുമിച്ച് കൂടാറുണ്ടെന്ന് വിജയ് യേശുദാസും പറഞ്ഞിരുന്നു.കൂടാതെ അപ്പയുടെ വഴിയെ സഞ്ചരിക്കുകയാണ് ഈ പുത്രനും മാത്രവുമല്ല മൂന്ന് പേരും പാടുമെങ്കിലും പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചത് വിജയ്യാണ് കൂടാതെ അച്ഛനൊപ്പം പാടിയും മകനെത്തിത് വാർത്തയായിരുന്നു.

അദ്ദേഹത്തിന് സംഗീതലോകത്ത് നിന്ന് മാത്രമല്ല ആശംസകളെത്തിയിട്ടുള്ളത്,ഒപ്പം തന്നെ താരങ്ങളും ആരാധകരുമൊക്കെ അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.അതിനൊപ്പം അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരങ്ങളും എത്തിയിരുന്നു.പറയാൻ കഴിയാത്ത വാക്കുകള്‍ക്ക് അതീതമാണ് സംഗീതത്തോടുള്ള ബഹുമാനമെന്നുമാത്രമല്ല വാക്കുകള്‍ക്ക് അതീതമാണ് ആ വ്യക്തിയോടുള്ള സ്‌നേഹം.ദാസേട്ടാ ഞങ്ങള്‍ക്ക് തന്ന ദിവ്യമുഹൂര്‍ത്തങ്ങള്‍ക്ക് നന്ദി,ഞങ്ങൾക്ക് ഈ അമൂല്യ സംഗീതഞ്ജനെ തന്നതിന് ദൈവത്തിന് നന്ദി.ഹൃദയത്തിൽ നിന്നും ദാസേട്ടന് പിറന്നാളാശംസകള്‍, ദാസേട്ടനെ പൊന്നുപോലെ നോക്കുന്ന പ്രഭ ചേച്ചിക്കും നന്ദിയെന്നായിരുന്നു സുജാത കുറിച്ചത്”.ഒപ്പം തന്നെ ശ്വേത മോഹനും അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

about yesudas

Noora T Noora T :