സിനിമയില്‍ അവസരങ്ങള്‍ലഭിച്ചു ; എന്നാൽ അഭിനയിക്കാൻ കഴിഞ്ഞില്ല; മനസ്സ് തുറന്ന് കൊച്ചുണ്ടാപ്രി

2004 ല്‍ ബ്ലസിയുടെ സംവിധാനത്തൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കാഴ്ച.ചിത്രത്തില്‍ മാധവന്‍ എന്ന സിനിമാ പ്രൊജക്ഷനിസ്റ്റായി മമ്മൂട്ടിയെത്തിയപ്പോള്‍ പവന്‍ എന്ന കൊച്ചുണ്ടാപ്രിയായി എത്തിയത് മാസ്റ്റര്‍ യഷ് ആയിരുന്നു. പെട്ടെന്നൊന്നും ആ കൊച്ചുണ്ടാപ്രിയെ മലയാളികൾക്ക് മറക്കാനാവില്ല

കാഴ്ചയ്ക്ക് ശേഷം മലയാള സിനിമയിൽ ഒരുപാട് അവസരങ്ങൾ യഷിനെ തേടിയെത്തിയിരുന്നു. എന്നാൽ സിനിമകൾ ചെയ്യാൻ കഴിയാത്തതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് യഷ് .
പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വീണ്ടും തന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ചത്

‘കാഴ്ച’യില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് ഏഴ് വയസ്സേയുള്ളൂ. ഇപ്പോള്‍ ജയ്പൂരില്‍ എംബിഎ ചെയ്യുന്നു. കോഴ്സ് കഴിഞ്ഞു ഇനി രണ്ടുമാസം കൊച്ചിയില്‍ ഇന്റെന്‍ഷിപ്പുണ്ട്. അന്നും ഇന്നും എനിക്ക് മലയാളം അത്ര അറിയില്ല. ഡയലോഗോക്കെ വായിച്ച് അച്ഛനന്ന് പറഞ്ഞു പഠിപ്പിച്ചതാണ്.’കാഴ്ച’യ്ക്ക് ശേഷം ബാലതാരമായി അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നു. പക്ഷെ എനിക്കൊപ്പം അച്ഛനില്ലാതെ ഒന്നും പറ്റില്ലായിരുന്നു. അന്ന് ഞങ്ങള്‍ക്കൊരു ബിസിനസ് ഉണ്ടായിരുന്നു അതായിരുന്നു പ്രധാന വരുമാനം. എന്‍റെ അഭിനയവും ബിസിനസും കൂടി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അച്ഛനും തോന്നി. അതോടെ ആദ്യം പഠനം പിന്നെ സിനിമ എന്ന തീരുമാനത്തിലെത്തി’.

2004 ല്‍ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു കാഴ്ച. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്.

about yash

Noora T Noora T :