അച്ഛന്റെ വഴിയേ മകള്‍ അവന്തിയും;ശോഭനയെ വരെ അമ്ബരപ്പിച്ച പ്രകടനം!

മലയാളത്തിന്റെ പ്രിയ നടനാണ് വിനീത്. മികച്ച നര്‍ത്തകന്‍ കൂടിയായ വിനീതിന് ഏറെ ആരാധകരുമുണ്ട്. ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് വിനീത്. എംടിയുടെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ കൂടിയാണ് വിനീത് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയത്. ഒരേയൊരു മകളാണ് താര്ത്തിനുള്ളത്. ഇപ്പോള്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് മകള്‍ അവന്തിയും നൃത്തലോകത്തേക്ക് എത്തിയിരിക്കയാണ്.

ഭാര്യ പ്രിസില്ല മേനോനും മകള്‍ അവന്തിക്കും ഒപ്പം ചെന്നൈയിലാണ് വിനീത് താമസിക്കുന്നത്. മലയാള സിനിമയുടെ നൃത്ത സൗന്ദര്യമായി വിനീതിനെ വിശേഷിപ്പിക്കാം. സിനിമകളില്‍ അധികം കാണാനില്ലെങ്കിലും ലൂസിഫറില്‍ വില്ലനായ വിവേക് ഒബ്‌റോയിക്ക് ശബ്ദം നല്‍കിയത് വിനീതാണ്. അഭിനയത്തിനൊപ്പം നൃത്ത വേദികളിലും തന്റെ പ്രതിഭ അടയാളപ്പടുത്തിയ വിനീതിന്റെ വഴിയേ, നൃത്ത വേദിയിലേക്കു വലതുകാല്‍ വച്ച്‌ കയറിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മകള്‍ കുമാരി അവന്തി വിനീത്. നൃത്തലോകത്തെ പ്രശസ്തതായ ഡോ.പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയാണ് അവന്തി. അവന്തിയുടെ അരങ്ങേറ്റത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിനീതിന്റെ ബന്ധുവും നടിയും നൃത്തത്തില്‍ അഗ്രഗണ്യയുമായ ശോഭന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തി. സംവിധായകന്‍ ഹരിഹരന്‍ ഉള്‍പ്പടെയുള്ള പ്രമുഖരും ചെന്നൈയില്‍ നടന്ന ചടങ്ങിലെത്തിയിരുന്നു.

about vineet daughter avanthi dance performance

Sruthi S :