നിങ്ങള്‍ രാജ്യസ്‌നേഹി ആയിക്കൊള്ളൂ; അതിന് ഞങ്ങളെ എന്തിനാണ് വില്ലന്മാരാക്കുന്നത്?’ ഷാരൂഖ് ഖാനെതിരെ വിമര്‍ശനവുമായി പാക് നടി

ഇമ്രാന്‍ ഹാഷ്മി നായകനാകുന്ന പുതിയ നെറ്റ്ഫ്‌ലിക്‌സ് സീരീസിന്റെ ട്രെയിലര്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഷെയര്‍ ചെയ്തിരുന്നു. പാക് എന്നാല്‍ ഷാരൂഖാന്റെ ഈ പ്രവര്‍ത്തിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സൈനിക വക്താവ് ആസിഫ് ഗഫൂറും, പാകിസ്ഥാന്‍ നടി മെഹ്‌വിഷ് ഹയാത്തും. പാക് തീവ്രവാദം പ്രമേയമാക്കുന്ന ‘ ബാര്‍ഡ് ഒഫ് ബ്ലഡ്’ എന്ന ഓണ്‍ലൈന്‍ സീരീസ് പാകിസ്ഥാന്‍ വിരുദ്ധമാണെന്നാണ് ഇരുവരുടെയും ആരോപണം. ഷാരൂഖിനെ ‘ബോളിവുഡ് സിന്‍ഡ്രോം’ ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം സത്യാവസ്ഥ അറിയാന്‍ കൂട്ടാക്കുന്നില്ലെന്നും ഇരുവരും ട്വിറ്റര്‍ വഴി അറിയിച്ചു. 
‘ഞാന്‍ ഏറെക്കാലമായി പറയുന്ന കാര്യം ശരിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ടാവും. ഈ ആഴ്ച്ച അടുത്ത പാക് വിരുദ്ധ പ്രൊജക്ടുമായി അവര്‍ എത്തിയിരിക്കുകയാണ്. ഉണര്‍ന്ന് നോക്കി ബോളിവുഡിന്റെ യഥാര്‍ത്ഥ അജണ്ട എന്തെന്ന് മനസിലാക്കൂ. ഷാറൂഖ്, നിങ്ങള്‍ രാജ്യസ്‌നേഹി ആയിക്കൊള്ളൂ. പക്ഷെ അതിന് ഞങ്ങളെ എന്തിനാണ് വില്ലന്മാരാക്കുന്നത്?’ ഷാരൂഖിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് അദ്ദേഹത്തെ ടാഗ് ചെയ്തുകൊണ്ട് മെഹ്‌വിഷ് ഹയാത്ത് പറഞ്ഞു. 
ഷാരൂഖാന്‍ ബോളിവുഡ് സിന്‍ഡ്രോമിന് അകത്ത് തന്നെ നിന്നോട്ടെ എന്നും സത്യാവസ്ഥ മനസ്സിലാക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ‘റോ ചാരന്‍’ കുല്‍ഭൂഷണ്‍ ജാദവിനെ കുറിച്ചും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെക്കുറിച്ചും മനസിലാക്കണമെന്നാണ് ആസിഫ് ഗഫൂര്‍ പറഞ്ഞത്. സമാധാനവും മനുഷ്യത്വവും പ്രചരിപ്പിക്കാന്‍ ‘ഇന്ത്യ കൈയേറിയ’ ജമ്മു കാശ്മീരില്‍ നടക്കുന്ന ക്രൂരതകളെ കുറിച്ചും, ‘നാസിസം’ തലയ്ക്ക് പിടിച്ച ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടയെ കുറിച്ചുമാണ് സംസാരിക്കേണ്ടതെന്നും ഗഫൂര്‍ പറഞ്ഞു.

sharukh khan- pakistan actress against him

Noora T Noora T :