നടന് സുശാന്ത് സിംഗ് രജ്പുതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നടി റിയ ചക്രബര്‍ത്തിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. വെള്ളിയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയ്ക്കെതിരെയും ആരോപണങ്ങളുയര്‍ന്നിരുന്നു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുമായി റിയയ്ക്കുള്ള ബന്ധം സംബന്ധിച്ചും ആരോപണങ്ങളുണ്ട്.
സുശാന്ത് സിംഗിന്റെ മരണത്തിനുശേഷം, നടനുമായി ബന്ധപ്പെട്ട് 15 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി ഇഡി സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഇഡി കേസ് ഫയല്‍ ചെയ്തിരുന്നു. നടന്റെ മരണവും സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബിഹാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ് ഫയല്‍ ചെയ്തത്.
സുശാന്ത് സിംഗിന്റെ ബാങ്ക് അക്കൗണ്ടിലെ പണമിടപാടുകള്‍ ഫോറന്‍സിക് ഓഡിറ്റര്‍ പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സുശാന്തിന്റെ അക്കൗണ്ടില്‍ 18 കോടി രൂപയാണുണ്ടായിരുന്നത്. നിലവില്‍ 4.5 കോടി രൂപ ബാലന്‍സ് കാണിക്കുന്നുണ്ട്. ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിലെ പണം ഉള്‍പ്പെടെയാണ് നാലര കോടി രൂപയുടെ ബാലന്‍സ് കാണിക്കുന്നത്.
about sushanth sing