Connect with us

സുശാന്തിന്റെ മരണം ; റിയാ ചക്രബര്‍ത്തിയോട് ചോ​ദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി

News

സുശാന്തിന്റെ മരണം ; റിയാ ചക്രബര്‍ത്തിയോട് ചോ​ദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി

സുശാന്തിന്റെ മരണം ; റിയാ ചക്രബര്‍ത്തിയോട് ചോ​ദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി

ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ന​ടി റി​യ ച​ക്ര​ബ​ര്‍​ത്തി​ക്ക് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോ​ട്ടീ​സ്. വെള്ളിയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയ്ക്കെതിരെയും ആരോപണങ്ങളുയര്‍ന്നിരുന്നു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുമായി റിയയ്ക്കുള്ള ബന്ധം സംബന്ധിച്ചും ആരോപണങ്ങളുണ്ട്.

സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷം, ന​ട​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 കോ​ടി​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ന​ട​ന്ന​താ​യി ഇ​ഡി സം​ശ​യി​ക്കു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​ഡി കേ​സ് ഫ​യ​ല്‍ ചെ​യ്തി​രു​ന്നു. ന​ട​ന്‍റെ മ​ര​ണ​വും സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഹാ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്.

സു​ശാ​ന്ത് സിം​ഗി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ പ​ണ​മി​ട​പാ​ടു​ക​ള്‍ ഫോ​റ​ന്‍​സി​ക് ഓ​ഡി​റ്റ​ര്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം സു​ശാ​ന്തി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ 18 കോ​ടി രൂ​പ​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ല്‍ 4.5 കോ​ടി രൂ​പ ബാ​ല​ന്‍​സ് കാ​ണി​ക്കു​ന്നു​ണ്ട്. ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റ് അ​ക്കൗ​ണ്ടി​ലെ പ​ണം ഉ​ള്‍​പ്പെ​ടെ​യാ​ണ് നാ​ല​ര കോ​ടി രൂ​പ​യു​ടെ ബാ​ല​ന്‍​സ് കാ​ണി​ക്കു​ന്ന​ത്.

about sushanth sing

More in News

Trending

Recent

To Top