സുരേഷ്‌ഗോപി കോടിശ്വരനിലൂടെ നൽകുന്നത് വെറും വാഗ്‌ദാനങ്ങൾ മാത്രമോ;കുറിപ്പ് വൈറലാകുന്നു!

നിങ്ങൾക്കുമാകാം കോടിശ്വരൻ വളരെ ഏറെ ജനപ്രീതി നേടി മുന്നേറുകയാണ്.മലയാളികളുടെ ഇഷ്ട്ട താരം കൂടിയാണ് സുരേഷ്‌ഗോപി.ഈ പരിപാടിയിലൂടെ ഒരുപാട് ജനങ്ങൾക്ക് സഹായം ലഭ്യമായിട്ടുണ്ട്.താരത്തിൻറെ സ്വഭാവ സംവിശേഷതയും ഈ പരിപാടിയിൽ ഏവർക്കും വളരെ ഏറെ ഇഷ്ട്ടമാണ്.മത്സരാർത്ഥികളോടുള്ള താരത്തിൻറെ സമീപനത്തെ പിന്തുണച്ചും പ്രതികരിച്ചതും ആളുകൾ എത്താറുമുണ്ട്.ഏറെ ശ്രദ്ധേയമായ ബ്രിട്ടീഷ് ഗെയിംഷോയായിരുന്ന ഹു വാണ്ട്സ് റ്റു ബി എ മില്ല്യനയർ അടിസ്ഥാനമാക്കിയാണ് ഈ ഗെയിംഷോ തയ്യാറാക്കിയിരിക്കുന്നത്. 15 ചോദ്യങ്ങൾ അടങ്ങുന്ന ഗെയിംഷോയിലൂടെ പരമാവധി ഒരു കോടി രൂപ വരെ സമ്മാനം നേടാൻ ഈ റിയാലിറ്റി ഷോ അവസരം ഒരുക്കുന്നുണ്ട്.

മഴവിൽ മനോരമയിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിയുടെ അവതാരകൻ പ്രശസ്ത സിനിമാതാരവും എംപിയുമായ സുരേഷ് ഗോപിയാണ്. കോടീശ്വരൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന മത്സരാർത്ഥികളോടുള്ള അദ്ദേഹത്തിൻറെ സമീപനത്തെ പിന്തുണച്ചും എതിരായും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വൈറൽ ആകാറുണ്ട്. സമൂഹത്തിന്റെ താഴെക്കിടയിൽ ഉള്ളവർ മുതൽ മുൻനിരയിൽ ഉള്ളവർ വരെ ഈ പരിപാടിയുടെ ഭാഗം ആകാൻ എത്താറുണ്ട്.

ചികിത്സയ്ക്കും വീട് വയ്ക്കാനുമായിട്ടാണ് ചിലർ പരിപാടിയുടെ ഭാഗമാകാൻ എത്തുന്നത്. ചിലർക്ക് പ്രതീക്ഷിച്ച സമ്മാനം ലഭിച്ചില്ലെങ്കിൽ സ്വന്തം റിസ്‌ക്കിൽ ചിലരെ സഹായിക്കാം എന്ന് സുരേഷ് ഗോപി പരിപാടിയിൽ വച്ച് തന്നെ വാഗ്ദാനം നൽകാറുണ്ട്. എന്നാൽ ഇത് പൊള്ളയായ വാഗ്ദാനങ്ങൾ ആണെന്നും ഷോയ്ക്ക് വ്യൂസ് കൂട്ടാനായി നൽകുന്ന സംസാരം ആണെന്നും മറ്റുമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. എന്നാൽ അങ്ങിനെയല്ല അദ്ദേഹം സഹായം വാഗ്ദാനം നല്കിയിട്ടുണ്ടെകിൽ അത് പാലിക്കുക തന്നെ ചെയ്യുമെന്ന് തനിക്ക് ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ അരുൺ എന്ന യുവാവ് സോഷ്യൽ മീഡിയയിലൂടെ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സുരേഷ് ഗോപി കോടീശ്വരൻ പരിപാടിയിൽ സഹായം ഒരു കുടുംബത്തിന് ചെയ്യാമെന്നു പറഞ്ഞപ്പോളും അത് കിട്ടാനൊന്നും പോണില്ല എന്ന തരത്തിലുള്ള കമെന്റുകൾ കാണാൻ ഇട വന്നതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നതെന്ന് അരുൺ പറയുന്നു.

കുറച്ചു മാസങ്ങൾക്ക് മുൻപ് നടന്ന കാര്യമാണെന്നും തന്റെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ വച്ചു ഇദ്ദേഹത്തെയും കുടുംബത്തെയും കാണാനും സംസാരിക്കാനും സാധിച്ചതായും അരുൺ പറയുന്നു. ഒരു സിനിമ നടൻ എന്നതിലുപരി ആ കുറച്ചു നേരത്തെ സംഭാഷണം സുരേഷ് ഗോപി എന്ന വ്യക്തിയെ കുറിച്ച് കേട്ടത് കേട്ടറിവിനേക്കാൾ ശരിയാണ് എന്ന് തിരിച്ചറിഞ്ഞു .

ദിവസങ്ങൾ കഴിഞ്ഞ ശേഷം ഒരു ദിവസം ഓഫീസിലേക്ക് യാത്ര പോകുമ്പോഴാണ് ഒരു സുഹൃത്തിനു ലിഫ്റ്റ് കൊടുക്കുന്നത്. യാത്രാ മധ്യേ അവനോട് സുരേഷ് ഗോപിയെ കണ്ട വിവരവും വിശേഷങ്ങളും പങ്കു വച്ചപ്പോൾ അവൻ പറഞ്ഞു.. എന്റെ ഒരു സുഹൃത്തിനു പണ്ട് സുരേഷ് ഗോപി ഒരു ചികിത്സാ സഹായം ചെയ്യാമെന്ന് പറഞ്ഞു. പിന്നെ പി.എ ആയി ബന്ധപ്പെടുമ്പോൾ കിട്ടുന്നില്ല..അടുത്ത ആഴ്ച ആ കുട്ടിയുടെ ഓപ്പറേഷൻ ഫിക്സ് ചെയ്തേക്കുകയാണെന്ന്. അപ്പോഴാണ് സുരേഷ് ഗോപി അന്ന് പങ്ക് വച്ച എംപിയുടെ മെയിൽ ഐഡി ഓർമ്മ വരുന്നത്.

അപ്പോൾ തന്നെ ആ മെയിൽ ഐഡിയിലേക്ക് വിവരങ്ങൾ ചേർത്ത് വച്ച് മെയിൽ അയക്കാൻ അവനോട് ആവശ്യപ്പെട്ടു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവൻ തന്നെ വിളിച്ചതായും ആ കുട്ടിയ്ക്ക് വേണ്ടുന്ന ചികിത്സാ സഹായം ഒരു ബുദ്ധിമുട്ടും കൂടാതെ ലഭിച്ചതായും അറിയിച്ചു എന്നാണ് അരുൺ പോസ്റ്റിലൂടെ പറയുന്നത്.

ഇപ്പോഴിതാ സിനിമയിൽ മാത്രമല്ല, ജീവിതത്തിലും സൂപ്പർ സ്റ്റാർ ആണ് സുരേഷ് ഗോപി എന്ന് പറഞ്ഞു കൊണ്ട് യുവ താരം ഉണ്ണി മുകുന്ദനും രംഗത്ത് വന്നിരിക്കുകയാണ്.

ഇടക്കാലത്തു അദ്ദേഹം സാമൂഹിക- രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി സിനിമാ ജീവിതത്തിൽ നിന്ന് മാറി നിന്നു എങ്കിലും നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടിയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ആ പരിപാടിയിലൂടെ ഒട്ടേറെ അശരണർക്കും സഹായം ആവശ്യമുള്ള പാവപ്പെട്ടവർക്കും തന്റെ സ്വന്തം നിലയിൽ സഹായവുമായി സുരേഷ് ഗോപി എത്തി. ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും നോക്കാതെ സുരേഷ് ഗോപി സഹായിച്ചവർ ഏറെ.

അതിൽ തന്നെ ചുമട്ടു തൊഴിലാളി ആയ ഒരാളുടെ ചെവിയുടെ ശസ്‍ത്രക്രിയക്കുള്ള ചിലവുകൾ മുഴുവൻ വഹിക്കും എന്നുള്ള സുരേഷ് ഗോപിയുടെ പ്രഖ്യാപനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ആ ചുമട്ടു തൊഴിലാളിയുടെ ഭാര്യ ആയ പൂജ ഈ പരിപാടിൽ മത്സരാർത്ഥി ആയി എത്തിയിരുന്നു. അവർക്കു സുരേഷ് ഗോപി അദ്ദേഹത്തിന് സഹായ വാഗ്ദാനം നൽകുന്ന വീഡിയോ പങ്കു വെച്ച് കൊണ്ടാണ് ഇപ്പോൾ യുവ താരം ഉണ്ണി മുകുന്ദൻ സുരേഷ് ഗോപിയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ ഒരുപിടി മികച്ച പ്രൊജെക്ടുകളിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുക കൂടിയാണ് സുരേഷ് ഗോപി.

about suresh gopi

Noora T Noora T :