മാന്ത്രിക ശക്തിക്ക് വേണ്ടി 4 പേരെ കൊലപ്പെടുത്തിയ അനീഷിനെ കണ്ടെത്തിയത് സ്പെക്ട്ര … എന്താണ് സ്പെക്ട്ര ??

മാന്ത്രിക ശക്തിക്ക് വേണ്ടി 4 പേരെ കൊലപ്പെടുത്തിയ അനീഷിനെ കണ്ടെത്തിയത് സ്പെക്ട്ര … എന്താണ് സ്പെക്ട്ര ??

മലയാളികളെ ഞെട്ടിച്ച അണിയറക്കഥകളാണ് തൊടുപുഴ കമ്പകകാനം കൂട്ടക്കൊലക്ക് പിന്നിൽ അരങ്ങേറിയത്. മന്ത്രവാദവും ഗുരുവിന്റെ മാന്ത്രിക ശക്തി നേടാൻ നടത്തിയ ശിക്ഷ്യന്റെ കൊലപാതകവുമൊക്കെയായി സമീപ വാസികളും അമ്പരപ്പിലാണ്. കേസിൽ മുഖ്യ പ്രതിയായ അനീഷ് ദിവസങ്ങൾക്കുള്ളിൽ അറസ്റ്റിലുമായി. സ്പെക്ട്ര എന്ന ടെക്നോളജി ഉപയോഗിച്ചാണ് അനീഷിനെ കുടുക്കിയത്.

പ്രതികളെ അതിവേഗം കണ്ടെത്താൻ സഹായിക്കുന്ന ടെക്നോളജി സംവിധാനം മലപ്പുറത്തു നിന്നെത്തിച്ചാണ് ഒളിച്ചിരുന്ന അനീഷിനെ പെട്ടന്ന് കണ്ടെത്താനായത്.കേസന്വേഷണത്തിൽ പൊലീസിന്റെ വഴികാട്ടിയാണ് സ്പെക്ട്ര. കുറ്റകൃത്യം നടത്തിയശേഷം ഫോണിലൂടെ നടത്തുന്ന ആശയവിനിമയങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസ് സേന ഉപയോഗിക്കുന്ന നൂതന സംവിധാനമാണ് സ്പെക്ട്ര. ഇതേ ഉകരണം നേരത്തെയും നിരവധി കേസുകളിൽ പൊലീസിനെ സഹായിച്ചിട്ടുണ്ട്.

മലപ്പുറം നിലമ്പൂർ കാട്ടിലെ മാവോയിസ്റ്റുകളുടെ വിവരശേഖരണത്തിനാണു പൊലീസ് സ്പെക്ട്ര ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ കീഴിലാണു സ്പെക്ട്രയുടെ പ്രവർത്തനം നടക്കുന്നത്. മൊബൈൽ നമ്പറുകൾ ട്രാക്ക് ചെയ്ത് പ്രതികളെ പെട്ടെന്ന് കണ്ടെത്താൻ ഇതുവഴി സാധിക്കും.

ഒരേ ടവറിനു കീഴിൽ വിവിധ ടെലികോം സേവനദാതാക്കളുടെ കോളുകൾ പരിശോധിക്കാൻ സ്പെക്ട്ര വഴി പെട്ടെന്ന് സാധിക്കും. കോളുകൾ പരിശോധിക്കാനുള്ള കാലതമാസം ഒഴിവാക്കാനാകും. പ്രധാനപ്പെട്ട കേസുകളിൽ തെളിവുകൾ കണ്ടെത്താനും പ്രതികളെ അന്വേഷിക്കാനും സ്പെക്ട്ര അതാത് ജില്ലയിലേക്ക് എത്തിക്കുകയാണ് പതിവ്.

ഓരോ ജില്ലയിലെയും സൈബർ സെല്ലുകളാമായി ചേര്‍ന്നാണ് സ്പെക്ട്ര എത്തിച്ചു കേസന്വേഷണം നടക്കുന്നത്. പെരുമ്പാവുർ ജിഷ കൊലക്കേസ്, അടിമാലി ഇരുമ്പുപാലത്ത് കുഞ്ഞൻപിള്ള കൊലപാതകം തുടങ്ങി നിരവധി കേസുകളിൽ പൊലീസിനെ സഹായിച്ചത് സ്പെക്ട്രയാണ്കുറ്റക്രത്യങ്ങൾക്ക് മുൻപും ശേഷവും ഫോൺ വഴി നടത്തുന്ന നീക്കങ്ങളും സംഭാഷണങ്ങളും സ്പെക്ട്രയിലൂടെ നിരീക്ഷിച്ച് കണ്ടെത്താനാകും. കേസ് അന്വേഷണത്തിൽ സ്പെക്ട്ര വലിയ സഹായം ചെയ്യുന്നുണ്ട്.

about spectra technology

Sruthi S :