ആ സൂപ്പർ ഹിറ്റ് ചിത്രത്തിന് സിദ്ദിഖ്-ലാൽമാർ ആദ്യം നൽകിയ പേര് ‘നൊമ്പരങ്ങളെ സുല്ല് സുല്ല്’;ഈ കൂട്ടുകെട്ടിലെ ചില കൗതുകങ്ങൾ ഇതൊക്കെയാണ്!

മലയാളികളുടെ പ്രിയ കൂട്ടുകെട്ടായിരുന്നു ലാൽ-സിദ്ധിഖ് ഒരേ സമയം പൊട്ടിചിരിപ്പിക്കുകയും, അതേസമയം കണ്ണു നനയിക്കും ചെയ്ത ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ട് ആയിരുന്നു ഇവരുടേത്.അതുമാത്രമല്ല ഈ ടീമിൽ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായിരുന്നു,”റാംജി റാവു സ്പീക്കിംഗ്(1989), ഇൻ ഹരിഹർനഗർ (1990), ഗോഡ് ഫാദർ (1991), വിയറ്റ്നാം കോളനി (1992), കാബൂളിവാല (1993)” ഈ ചിത്രങ്ങളെല്ലാം തന്നെ ആ കൂട്ടുകെട്ടിൽ പിറന്നതെന്ന് പറയാൻ തന്നെ അഭിമാനകരമാണ്.”റാംജി റാവു സ്പീക്കിംഗും,ഇൻ ഹരിഹർ നഗറു”മൊക്കെ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ ചിരിപ്പിക്കുന്ന ചിത്രങ്ങളാണ്.ഇന്നും മലയാളികൾ കാണുന്ന ചിത്രവുമാണിതൊക്കെ.

കൂടാതെ ‘റാംജി റാവു സ്പീക്കിംഗ്’ ആയിരുന്നു സിദ്ദിഖ് ലാൽമാരുടെ ആദ്യചിത്രം.തങ്ങൾ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് ഈ ഇരട്ടസംവിധായകർ കണ്ടുവെച്ച പേര് ആരിലും കൗതുകമുണർത്തും അതുമാത്രമല്ല ചെറു ചിരിയുമുണർത്തും, “നൊമ്പരങ്ങളെ സുല്ല് സുല്ല്”എന്നായിരുന്നു അവർ ആ ചിത്രത്തിന് കണ്ടുവെച്ച പേര്. ശേഷം അതുമാറ്റി, ‘റാംജി റാവു സ്പീക്കിംഗ്’ എന്ന പേരാവും കുറച്ചുകൂടി നല്ലത് എന്ന് നിർദ്ദേശിക്കുന്നത് ഇരുവരുടെയും ഗുരുവും പ്രശസ്ത സംവിധായകനുമായ “ഫാസിൽ” ആണ്. അതുമാത്രമല്ല “ഇൻ ഹരിഹർ നഗർ”എന്ന രണ്ടാമത്തെ ചിത്രത്തിന് ഇവർ നൽകിയ പേര് “മാരത്തോൺ” എന്നുമായിരുന്നു. ആ പേരുമാറ്റത്തിലും ഫാസിലിന്റെ നിർദ്ദേശമുണ്ടായിരുന്നു.അങ്ങനെ ആണ് ആ ചിത്രത്തിന് മലയാളികൾ മറക്കാനാകാത്ത പേരുകൾ വന്നത്.

പക്ഷേ ഈ കൂട്ടുകെട്ടിൽ നമ്മൾ ആരും ശ്രദ്ധിക്കാത്ത മറ്റൊരു പ്രത്യകത കൂടിയുണ്ട് അത് മറ്റൊന്നുമല്ല,ഈ സിദ്ദിഖ്-ലാൽമാരെ സംബന്ധിക്കുന്ന മറ്റൊരു കാര്യം ഇരുവരുടെയും എല്ലാ ചിത്രങ്ങളുടെയും പേരുകൾ ഇംഗ്ലീഷിൽ​ ആണ് വന്നത് എന്നാണ് ‘റാംജി റാവു സ്പീക്കിംഗ്’ മുതൽ ജനുവരി 16 ന് റിലീസിനെത്താൻ ഒരുങ്ങുന്ന സിദ്ദിഖ് ചിത്രം ‘ബിഗ് ബ്രദർ” വരെ ആ രീതി പിൻതുടരുന്നതാണ്.കൂടാതെ “കാബൂളിവാല”മാത്രമാണ് ഇതിൽ ഒരു അപവാദം എന്നാണ് ചിലർ പറയുന്നത്.എങ്കിൽ പോലും അതും ഒരു മലയാളം പേരല്ല എന്നത് ശ്രദ്ധേയമാണല്ലോ?.പോരാത്തതിന് സിദ്ദിഖ്-ലാൽ കൂട്ടുക്കെട്ട് പിരിഞ്ഞതിനു ശേഷം സിദ്ദിഖ് സംവിധാനം ചെയ്ത “‘ബോഡി ഗാർഡ്’, ‘ലേഡീസ് ആന്റ് ജെന്റിൽമാൻ’, ‘ക്രോണിക് ബാച്ച‌ലർ’, ‘ഹിറ്റ്‌ലർ’, ‘ഫ്രണ്ട്സ്’ എന്നു തുടങ്ങി ‘ഭാസ്ക്കർ ദ റാസ്കർ’” വരെയുള്ള ചിത്രങ്ങളുടെ കാര്യത്തിലും ഇംഗ്ലീഷ് ടൈറ്റിലുകൾ എന്ന പതിവാണ് പിൻതുടർന്നിരിക്കുന്നത്.

ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളും അല്ലാതെ ഈതിയ ചിത്രങ്ങൾക്ക് ഈ ഇംഗ്ലീഷ് പേരുകൾ വന്നതിനെ കുറിച്ച്‍ സിദ്ധിഖ് പറയുന്നത് ഇങ്ങനെയാണ് …“ആദ്യകാല ചിത്രങ്ങളായ “റാംജി റാവു സ്പീക്കിംഗ്’, ‘ഇൻ ഹരിഹർ നഗർ’” എന്നീ ചിത്രങ്ങൾക്ക് ഞാനും ലാലും നൽകിയത് മലയാളം പേരുകൾ ആയിരുന്നെങ്കിലും ‘നൊമ്പരങ്ങളെ സുല്ല് സുല്ല്’ എന്നായിരുന്നു ‘റാംജി റാവു സ്പീക്കിംഗി’ന് ഞങ്ങൾ ആദ്യം നൽകിയ പേര് എന്നാണ് അദ്ദേഹം പറയുന്നത്.മാത്രമല്ല ‘കഷ്ടപ്പാടുകളും ജീവിതപ്രാരാബ്ധവും തൊഴിലില്ലായ്മയുമെല്ലാമായി’ നടക്കുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയ്ക്ക് ഇണങ്ങുന്ന ഒരു പേരെന്ന രീതിയിലായിരുന്നു അത്തരമൊരു പേരു നൽകിയത്. എന്നാൽ കുറച്ചുകൂടി പഞ്ചുള്ള ഒരു പേരാകാം എന്നു പറഞ്ഞ് ‘റാംജി റാവു സ്പീക്കിംഗ്’ എന്ന് നിർദ്ദേശിച്ചത് പാച്ചിക്ക (ഫാസിൽ) ആണ്. ബോധപൂർവ്വമല്ലെങ്കിലും പിന്നീട് ചെയ്ത ചിത്രങ്ങളുടെ കാര്യത്തിലും അതൊരു പതിവായി മാറുകയായിരുന്നു.”

about siddique-lal films

Noora T Noora T :