എനിക്ക് സമ്മർദ്ദം ഉണ്ട്;ഇനി എന്താണ് ചെയ്യുക; ‘വെയിൽ സംവിധായകൻ പറയുന്നു!

മലയാള സിനിമാലോകത്ത് ഏറെ ചർച്ചയായ ഒന്നായായിരുന്നു നടൻ ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജും തമ്മിലുണ്ടായ പ്രശ്നം. ഇപ്പോൾ ആ പ്രശ്നങ്ങളിൽ നിന്നും അതിലും വലിയ പ്രശ്നത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.താരം താടിയും മുടിയും വെട്ടി പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ്.
മോളിവുഡിൽ ഏവരും ഇതിനോടനുബന്ധിച്ച വിഷയവുമായി കുറച്ചു നാളുകളായി വലിയ ചർച്ചകൾക്കൊടുവിൽ സംസാരിച്ചു തീർപ്പാക്കുകയായിരുന്നു.സോഷ്യൽ മീഡിയ വഴി ആയിരുന്നു വിഷയം ചർച്ചയായിരുന്നത്.ഒരു ലൈവിലെത്തി നിര്മാതാവുമായുള്ള പ്രേശ്നത്തെ കുറിച്ച് പറയുകയായിരുന്നു നടൻ ഷെയ്ൻ. ശേഷം താരത്തിനെതിരെ ആരോപണവുമായി നിർമ്മാതാവ് ജോബി ജോർജും എത്തുകയായിരുന്നു.പിന്നിട് മോളിവുഡിനെ ഇളക്കിമറിക്കുന്ന ഒരു പ്രേശ്നമായി മാറുകയായിരുന്നു.ശേഷം ഈ വിഷയത്തിൽ താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിഷയത്തിൽ ഇടപെട്ട് പരിഹരിക്കുകയായിരുന്നു.

താരം ഇപ്പോൾ വീണ്ടും പ്രശ്നത്തിലേക്ക് വഴി തിരിച്ചിരിക്കുകയാണ്.സംവിധായകർക്കും,അണിയറ പ്രവർത്തകർക്കും പ്രശ്നങ്ങൾ കൂടുകയാണ് ഇത് കാരണം.താടിയും മുടിയും വെട്ടി പുതിയ ലുക്കിൽ നടൻ ഷെയ്ൻ നിഗം പ്രത്യക്ഷപ്പെട്ടപ്പോൾ യഥാർഥത്തിൽ ചങ്കിടിപ്പ് കൂടിയത് വെയിൽ എന്ന സിനിമയുടെ അണിയറപ്രവർത്തകർക്കാണ്. ഷെയ്ൻ ഈ നിലയിൽ നിസഹകരണം തുടർന്നാൽ സിനിമ എങ്ങനെ പൂർത്തീകരിക്കുമെന്ന ആശങ്കയിലാണ് സംവിധായകൻ ശരത്. ഷെയ്ൻ പല ഗെറ്റപ്പിൽ വരുന്ന ചിത്രമാണ്. അയാളുടെ നിസഹകരണം മൂലം പല തവണ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി. വലിയ സമ്മർദ്ദമാണ് സംവിധായകൻ എന്ന നിലയിൽ തന്റെ മേലുള്ളതെന്നും ഇനി എന്താണ് ചെയ്യുക എന്ന് അറിയില്ലെന്നും ശരത് മനോരമ ഓൺലൈനോടു പറഞ്ഞു,

വെയിൽ എന്ന സിനിമയുടെ തിരക്കഥ എഴുതിത്തീർന്നപ്പോൾ ആകെ രണ്ടു ഗെറ്റപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ‌മെയ് 18നാണ് ഷൂട്ട് തുടങ്ങുന്നത്. അപ്പോഴാണ് ഡേറ്റ് തന്നിരുന്നത്. കൂടൽമാണിക്യം ഉത്സവം ലൈവ് ആയി ഷൂട്ട് ചെയ്യേണ്ടിയിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ ഒരു രംഗം ചിത്രീകരിക്കാനുണ്ടായിരുന്നു. ആ ദിവസം ചിത്രീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഒരു വർഷം കാത്തിരിക്കേണ്ടി വരുമായിരുന്നു.

ആ ഷൂട്ടിന് ഷെയ്ൻ എത്തിയത് മുടി ട്രിം ചെയ്ത ലുക്കിലാണ്. അയാൾ അപ്പോൾ അഭിനയിച്ചു കൊണ്ടിരുന്ന ചിത്രത്തിന്റെ ഗെറ്റപ്പിൽ! ഷൂട്ട് മാറ്റിവയ്ക്കാൻ പറ്റാത്തതിനാൽ തിരക്കഥയിൽ ചെറിയൊരു തിരുത്തൽ നടത്തിയാണ് ആ രംഗം എടുത്തത്. ഒരു ചെറിയ പൊലീസ് സ്റ്റേഷൻ സീക്വൻസ് കൊണ്ടു വന്ന്, അവിടെ വച്ചു മുടി വെട്ടിക്കുന്നതായി ചേർത്താണ് ഞാൻ ഗെറ്റപ്പിലുണ്ടായ മാറ്റത്തെ തിരക്കഥയിൽ ഉൾപ്പെടുത്തിയത്. പക്ഷേ, ആ സീക്വൻസിൽ ഒരു സംഘട്ടനരംഗം കൂടി ചിത്രീകരിക്കാനുണ്ടായിരുന്നു. അതായത് മുടി ട്രിം ചെയ്ത്, താടിയുള്ള ലുക്കിൽ മൂന്ന് രംഗങ്ങൾ ഇനിയും ബാക്കിയുണ്ട്. മുടിയും താടിയുമുള്ള ലുക്കിൽ ഒരു ഫൈറ്റ് എടുക്കാനുണ്ട്. എന്താണ് ഇനി ചെയ്യുക എന്ന് അറിയില്ല.

ഷെയ്ന് എന്തു സംഭവിച്ചു എന്നറിയില്ല. സെറ്റിൽ പലപ്പോഴും വൈകി വരാൻ തുടങ്ങി. എന്നോടു 15 ദിവസം കൊണ്ട് ഷൂട്ട് തീർക്കാനാണ് പറഞ്ഞത്. സത്യത്തിൽ 24 ദിവസത്തെ ഷൂട്ടിങ് ചാർട്ട് ഉണ്ടായിരുന്നു. എന്നാലും, നമ്മൾ ഷെയ്ന് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഷൂട്ട് കൊണ്ടുപോകാൻ നോക്കി. അയാൾ ഇല്ലാത്ത രംഗങ്ങൾ 10 മണിക്ക് മുൻപ് ചെയ്തു. എന്നാൽ 10 മണിക്ക് എത്തേണ്ട ഷെയ്ൻ വന്നത് 12 മണിക്കായിരുന്നു. അതുകൊണ്ട് ഷോട്ടുകൾ കുറയ്ക്കേണ്ടി വന്നു. വലിയ സമ്മർദമാണ് സംവിധായകൻ എന്ന നിലയിൽ എനിക്കു മേലുണ്ടാകുന്നത്. കാരണം, പല ഗെറ്റപ്പുകളുള്ള സിനിമ ആകുമ്പോൾ ഒരു സീനിൽ മുടിയുണ്ട്… അടുത്ത സീനിൽ മുടിയില്ല… താടിയില്ല എന്നു വരുമ്പോൾ കാര്യങ്ങൾ പ്രേക്ഷകരുമായി കൃത്യമായി സംവദിക്കപ്പെടണ്ടേ?!

എല്ലാ ദിവസവും ഇതൊക്കെ തന്നെ. വൈകി വരലും പ്രശ്നങ്ങളും. അയാൾക്കു വേണ്ടി മൊത്തം സെറ്റ് പലപ്പോഴും കാത്തിരുന്നിട്ടുണ്ട്. രണ്ടാമത്തെ ഷെഡ്യൂളിൽ എത്തിയപ്പോൾ മുതൽ ഒട്ടും താൽപര്യമില്ലാതെയാണ് പെരുമാറിയിരുന്നത്. മുൻപത്തെ ഷെഡ്യൂളിൽ ഓരോ ഷോട്ട് കഴിയുമ്പോഴും വന്നിരുന്ന് ഷോട്ട് കണ്ടിരുന്ന വ്യക്തിയായിരുന്നു ഷെയ്ൻ. പക്ഷേ, രണ്ടാമത്തെ ഷെഡ്യൂളിൽ എത്തിയപ്പോൾ കാര്യങ്ങൾ ആകെ മാറി.

ഒരോ ഷോട്ട് കഴിയുമ്പോഴും ഷെയ്ൻ കാരവനിൽ പോയി ഇരിക്കും. പിന്നെ, ആരെങ്കിലും പോയി, പുറത്തു കാത്തു നിന്നു വേണം വിളിച്ചു കൊണ്ടു വരാൻ! ഇതിനു തന്നെ 30–45 മിനിറ്റ് പോകും. ആവശ്യമുള്ള ഷോട്ടുകൾ മാത്രമെടുക്കുക എന്ന അവസ്ഥയിലായി ഞാൻ. സാധാരണ എക്സ്ട്രാ ഷോട്സ് എടുത്തു വയ്ക്കാറുണ്ട്. എഡിറ്റിന് ഇരിക്കുമ്പോൾ അതു സഹായിക്കും. പക്ഷേ, അതിനൊന്നും കഴിഞ്ഞില്ല.

ഞാനൊരു പുതിയ സംവിധായകനാണ്. ഒരു ക്യാമറയും വച്ച് അറുപതിലധികം രംഗങ്ങളാണ് 20 ദിവസത്തിനുള്ളിൽ തീർത്തത്. വളരെ ഇമോഷനൽ ആയി രംഗങ്ങളുണ്ടായിരുന്നു. ഷൂട്ട് ചെയ്തതിൽ ഞാൻ പൂർണമായും ഹാപ്പിയാണ്. അതിനു ശേഷം, ഞങ്ങൾ ഷെയ്നിനോടു മുടിയും താടിയും വെട്ടരുതെന്ന് അഭ്യർഥിച്ചിരുന്നതാണ്. പക്ഷേ, ഷെയ്ൻ മുടി വെട്ടി… നിർമാതാവുമായി പ്രശ്നങ്ങൾ തുടങ്ങി. വീണ്ടും ഞാൻ കോംപ്രമൈസ് ചെയ്തു. തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി. പക്ഷേ, ഒന്നുറപ്പാണ്… ഷെയ്ൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ബ്രില്യന്റ് സിനിമ ആയിരിക്കും വെയിൽ.

അത്രയും ഗംഭീര പെർഫോർമൻസ് നൽകിയ രംഗങ്ങളുണ്ട്. അതെല്ലാം നല്ല രീതിയിൽ തന്നിട്ടുണ്ട്. ഒരു ദിവസം നാലു ഷോട്ടുകളോ ഒരു രംഗമോ ആയിരിക്കാം എടുക്കുക. ‘അതു ഞാൻ കറക്ട് ആയി, വൃത്തിയായി തരും. എന്നിട്ട് 15 ദിവസം കഴിയുമ്പോൾ ഞാൻ പോകും’ എന്നാണ് ഷെയ്ൻ പറയുന്നത്. പിന്നെ അയാൾക്ക് എപ്പോഴാണോ ഡേറ്റ് ഉള്ളത് അപ്പോൾ കാശു തന്നാൽ ഷൂട്ട് ചെയ്യാമെന്നും പറഞ്ഞു.

കൃത്യമായി സഹകരിച്ചാൽ 18 ദിവസത്തിനുള്ളിൽ സിനിമ തീർക്കാം. ഇതു ബ്രെയ്ക്ക് ചെയ്തേ എടുക്കാൻ കഴിയൂ. പല ഗെറ്റപ്പുകളായതാണ് പ്രശ്നം. സ്കൂളിൽ എടുക്കേണ്ട രംഗങ്ങൾ ഞായറാഴ്ചകളിലെ ചെയ്യാൻ പറ്റൂ. കാരണം സ്കൂളിന്റെ ലൊക്കേഷൻ ലഭിക്കുന്നത് ഞായറാഴ്ചകളിലാണ്. അതിന് ക്ലീൻ ഷേവ് ഗെറ്റപ്പ് വേണം. മുടിയുള്ള ഫൈറ്റ് സീക്വൻസും മുടി ട്രിം ചെയ്ത രംഗങ്ങളും എടുക്കാനുണ്ട്. എന്തു ചെയ്യുമെന്ന് അറിയില്ല. വിഗ് വച്ചു ചെയ്താൽ ശരിയാകില്ല. മുടി ട്രിം ചെയ്ത സ്റ്റൈൽ വിഗ് വച്ചാൽ ശരിയാകില്ല. വലിയ സ്ക്രീനിൽ പ്രേക്ഷകർ കാണുന്നതാണ്. അവർക്ക് അതു മനസിലാകും. ഞാൻ ഷെയ്ന് ഒരു തരത്തിലുള്ള സമ്മർദവും നൽകിയിട്ടില്ല. അയാൾ എപ്പോൾ വരുന്നോ, അപ്പോൾ പറ്റുന്ന പോലെ ചിത്രീകരിക്കുകയായിരുന്നു ചെയ്തത്.

about shane nigam movie

Noora T Noora T :