50 എപ്പിസോഡ് മാത്രമുണ്ടായിരുന്ന വേഷം, എന്റെ അഭിനയം ഇഷ്ടപ്പെട്ടതോടെ 950 എപ്പിസോഡാക്കി നീട്ടി;കുങ്കുമപ്പൂവ് പരമ്പരയെക്കുറിച്ച് ഷാനവാസ്!

50 എപ്പിസോഡ് മാത്രമുണ്ടായിരുന്ന വേഷം, എന്റെ അഭിനയം ഇഷ്ടപ്പെട്ടതോടെ 950 എപ്പിസോഡാക്കി നീട്ടി;കുങ്കുമപ്പൂവ് പരമ്പരയെക്കുറിച്ച് ഷാനവാസ്!

സീതയെന്ന പരമ്പരയിലൂടെയാണ് ഷാനവാസിനെ റൊമാന്‍റിക് ഹീറോയായി ആരാധകര്‍ അംഗീകരിച്ചത്. കുങ്കുമപ്പൂവിലെ രുദ്രനിലൂടെയായിരുന്നു ഈ താരം ആദ്യം ശ്രദ്ധ നേടിയത്. തുടക്കത്തില്‍ വില്ലനായാണ് എത്തിയത്. പിന്നീട് കഥാപാത്രത്തിന്‍റെ സ്വഭാവം മാറുകയായിരുന്നു.ഇന്ദ്രനും സീതയും തമ്മിലുള്ള കെമിസ്ട്രിയായിരുന്നു സീതയുടെ പ്രധാന സവിശേഷത. ഇവരുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോളിതാ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം..പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ മുതൽ പലവിധ ജോലികൾക്ക് പോയിത്തുടങ്ങി. കൂലിപ്പണി, പെയിന്റിങ്, കെട്ടിടംപണി തുടങ്ങി എല്ലാ പണിയും തൻ ചെയ്തിട്ടുണ്ടന്നാണ് ഷാനവാസ് പറയുന്നത്..ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറക്കുന്നത്.

”പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ മുതൽ പലവിധ ജോലികൾക്ക് പോയിത്തുടങ്ങി. കൂലിപ്പണി, പെയിന്റിങ്, കെട്ടിടംപണി..എന്നിട്ടും ഡിഗ്രി വരെ പഠിച്ചു. ആ സമയത്ത് ഓട്ടോറിക്ഷ ഓടിക്കലും ഉണ്ടായിരുന്നു. അന്നും അഭിനയം ഒരു കടുത്ത മോഹമായി ഉള്ളിലുണ്ട്. ഇടയ്ക്ക് തപാൽ മാർഗം അഭിനയം പഠിക്കാൻ പോയി പറ്റിക്കപ്പെട്ടിട്ടുണ്ട്. വീണ്ടും ശ്രമങ്ങൾ തുടർന്നു.ഒടുവിൽ 2010 ൽ കുങ്കുമപ്പൂവ് എന്ന സീരിയലിൽ ഒരു ഗുണ്ടയുടെ അതിഥിവേഷം ലഭിച്ചു. 50 എപ്പിസോഡ് മാത്രമുണ്ടായിരുന്ന വേഷം. പക്ഷേ എന്റെ അഭിനയം ഇഷ്ടപ്പെട്ടതോടെ അത് 950 എപ്പിസോഡ് വരെ നീട്ടി. പിന്നീട് സീത ഹിറ്റായി. അതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടയ്ക്ക് രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ചു”ഷാനവാസ് പറയുന്നു..

”ഭാര്യ സുഹാന വീട്ടമ്മയാണ്. മകൾ നസ്മി ഷാൻ ആറാം ക്‌ളാസിൽ പഠിക്കുന്നു. ഇബ്നു ഷാന് മൂന്നരവയസ്. ഉമ്മയും ഞങ്ങളോടൊപ്പമുണ്ട്. സീരിയലിൽ എത്തുന്നതിനു മുൻപ് ചെറിയ ബിസിനസ് ഉണ്ടായിരുന്നു. അങ്ങനെ പഴയ ഓടിട്ട കെട്ടിടത്തിൽ ഞാൻ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയിരുന്നു. പക്ഷേ കാലപ്പഴക്കത്തിന്റെ പ്രശ്ങ്ങളും പൊടിയുമെല്ലാം അവിടെ വില്ലനായി. ഉമ്മ കിഡ്‌നി പേഷ്യന്റാണ്. പൊടിയൊന്നും താങ്ങാൻ പറ്റില്ല. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഒരു വാടകവീട്ടിലേക്ക് താമസം മാറി. ഇപ്പോൾ ആ വീട് പൊളിച്ചു കളഞ്ഞു പുതിയ വീട് പണിയുന്നതിന്റെ പണിപ്പുരയിലാണ്.

ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം, എന്റെ ഉമ്മയുടെ കൈപിടിച്ചു പുതിയ വീട്ടിലേക്ക് കയറുന്നതാണ്. ജീവിതകാലം മുഴുവൻ ഉമ്മ കഷ്ടപ്പാട് അനുഭവിച്ചു. ഇനിയെങ്കിലും സൗകര്യമുള്ള ഒരു കിടപ്പുമുറിയും സൗകര്യങ്ങളും ഉമ്മയ്ക്ക് നൽകണം. അതിനിടയ്ക്കാണ് വില്ലനായി കൊറോണ വന്നത്. ഇപ്പോൾ പണി മുടങ്ങിയിരിക്കുകയാണ്. എങ്കിലും ഒരു വർഷത്തിനുള്ളിൽ പുതിയ വീട് സഫലമാകും എന്ന് പ്രതീക്ഷിക്കുന്നു”.

about shanavas

Vyshnavi Raj Raj :