അടുത്ത മാസം താന്‍ വരും എന്ന് ഉറപ്പ് പറഞ്ഞ സച്ചി പിന്നെ വന്നില്ല;സച്ചി അജിത്തിന് വേണ്ടി ഒരുക്കിവച്ച തിരക്കഥ!

തല അജിത്തിനെ വല്ലാതെ നിരാശപ്പെടുത്തുകയാണ് തിരക്കഥാകൃത്തും സംവിധായകനമായ സച്ചിയുടെ അകാല മരണം.സച്ചിയുടെ അയ്യപ്പനും കോശിയും എന്ന സിനിമ കണ്ട് ഇഷ്ടപ്പെട്ട അജിത്ത് ആശംസ അറിയിക്കാനായി സംവിധായകനെ വിളിച്ചിരുന്നു. ഭാവിയില്‍ സച്ചിയുടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അജിത്തു പറഞ്ഞു.അജിത്തിന്റെ വാക്കുകള്‍ തനിക്ക് ലഭിച്ച അംഗീകാരമായി കരുതിയ സച്ചി വൈകാതെ ഒരു തിരക്കഥ തയ്യാറാക്കി. അജിത്തുമായി ആ സിനിമ ചര്‍ച്ച ചെയ്യാന്‍ പോവാനിരിക്കെയാണ് കൊറോണ വൈറസും ലോക്ക് ഡൗണും വന്നത്. എല്ലാം ഒരു വിധം കെട്ടടങ്ങി അടുത്ത മാസം താന്‍ വരും എന്ന് ഉറപ്പ് പറഞ്ഞ സച്ചി പിന്നെ വന്നില്ല. അങ്ങനെ ഒരു സിനിമ സംഭവിച്ചിരുന്നെങ്കില്‍ തമിഴ് – മലയാളം സിനിമാ ലോകത്തിന് അതൊരു മികച്ച നേട്ടമായിരിക്കും എന്ന് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നു.

അജിത്തിനൊപ്പമുള്ള സിനിമ മാത്രമല്ല പല സ്വപ്‌ന ചിത്രങ്ങളും സച്ചിയുടെ മനസ്സിലുണ്ടായിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ്, ബിജു മേനോന്‍, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചെയ്യാന്‍ ആലോചിച്ചിരുന്ന ബ്രിഗാന്‍ഡ് എന്ന ചിത്രം. മോഹന്‍ലാലിനെ നായകനാക്കിയും പൃഥ്വിരാജിനെ നായകനാക്കിയും, ബിജു മേനോനെ നായകനാക്കിയുമുള്ള ഓരോ സിനിമകളും സച്ചിയുടെ മനസ്സിലുണ്ടായിരുന്നു.

about ajith

Vyshnavi Raj Raj :