രജനീകാന്തിന്റെ വീട്ടിൽ ബോംബ്;നാടകീയ രംഗങ്ങൾക്കൊടുവിൽ സംഭവിച്ചത്…

കഴിഞ്ഞ ദിവസം നടൻ രജനീകാന്തിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടന്ന് പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച അജ്ഞാതസന്ദേശം വലിയ വാർത്തയായിരുന്നു. എന്നാൽ സംഭവം അറിഞ്ഞുടനെ പൊലീസ് പോയസ് ഗാർഡനിലെ രജനികാന്തിന്റെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശം നൽകി പൊലീസിനെ കബളിപ്പിച്ച അജ്ഞാതനെതിരെ കേസ് എടുത്തിരിക്കുകയാണ് പൊലീസ്.

സംഭവത്തെ അപലപിച്ചു കൊണ്ട് രജനീകാന്ത് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇതാദ്യമായല്ല താരത്തിനെതിരെ ബോംബ് ഭീഷണി ഉയരുന്നത്. 2018ലും രജനീകാന്തിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാതസന്ദേശമെത്തുകയും ആ സംഭവത്തിൽ പൊലീസ് ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

about rajnikanth

Vyshnavi Raj Raj :