ചിരിയ്ക്കൊപ്പം ചിന്തയുള്ള ഒരു നല്ല ചിത്രം പട്ടാഭിരാമൻ;രാജീവ് ആലുങ്കൽ!

മലയാള സിനിമയിൽ ഇന്നും ആരും ചെയ്യാൻ മടിക്കുന്ന നല്ലൊരു സന്ദേശ ആവിഷ്കാരം അതായിരുന്നു ജയറാമിന്റെ പട്ടാഭിരാമൻ .കണ്ണൻ താമരക്കുളം അത് വളരെ വ്യക്തമായി കാണിക്കുന്നുമുണ്ട്.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പട്ടാഭിരാമന്‍’.മിയ , ഷീലു എബ്രഹാം തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ . ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എം ജയചന്ദ്രന്‍ ആണ്. ഓഗസ്റ്റ് 23-ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

ഇപ്പോഴിതാ പട്ടാഭിരാമൻ എന്ന ചിത്രത്തെ പറ്റി പറയുകയാണ് ഗാനരചയിതാവ് രാജീവ് ആലുങ്കൽ.

പട്ടാഭിരാമൻ കണ്ടു. പലരും പറയാൻ മടിച്ച സമകാലിക പ്രസക്തിയുള്ള വിഷയത്തെ അതിശക്തമായി അവതരിപ്പിച്ചിരിയ്ക്കുകയാണ് കണ്ണൻ താമരക്കുളം.നല്ല ഭക്ഷണം നല്ല ഔഷധമാണെന്ന സന്ദേശത്തിലൂടെ വിഷം കലർന്ന ഭക്ഷണം കഴിച്ച് വിനാശകാലത്തേയ്ക്കു സഞ്ചരിക്കുന്ന ജനതയെ ഓർമ്മപ്പെടുത്തുകയാണ് പട്ടാഭിരാമൻ.സംഭവ ബഹുലമായ ഒരു കഥയെ സരസവും ചടുലവുമായി ആവിഷ്ക്കരിച്ചിരിക്കുന്നു സംവിധായകൻ.

അരങ്ങിൽ നിന്നും ലഭിച്ച അനുഭവ തീവ്രതയുമായി ദിനേശ് പള്ളത്ത് ഒരുക്കിയ തിര നാടകം അസ്സലായി. കഥാപാത്രങ്ങളോരോന്നും കരുത്തുറ്റ അഭിനേതാക്കളിലൂടെ നമ്മെ വിസ്മയിപ്പിക്കും. ചിരിയ്ക്കൊപ്പം ചിന്തയുള്ള ഒരു നല്ല ചിത്രം..! നമ്മുടെ കുട്ടികളെ ഈ സിനിമ തീർച്ചയായും വൈകാതെ കാണിക്കണം.അനീതിയ്ക്കെതിരെ പോരാടാൻ അവർ ആത്മാഭിമാനമുള്ളപട്ടാഭിരാമനെ കണ്ടു പഠിക്കട്ടെ.
നിറഞ്ഞ സ്നേഹത്തോടെ
രാജീവ് ആലുങ്കൽ

about pattabhiraman movie

Sruthi S :