മലയാളത്തിൻറെ കാരണവർ വീണ്ടും ജയറാമിനൊപ്പം!

മലയാളത്തിൽ ഏവർക്കും സുപരിചിതനായ നടനാണ് ജനാർദ്ദനൻ. കാലങ്ങളായി മലയാള സിനിമയിലെ ചിര പരിചിതനാണ് ജനാർദ്ദനൻ.വര്ഷങ്ങളായി അഭിനയരംഗത്തുള്ള അദ്ദേഹം ആദ്യകാലത്ത് പ്രതിനായക വേഷങ്ങളിൽ അഭിനയം കേന്ദ്രീകരിച്ചിരുന്ന ജനാർദ്ദനൻ ഹാസ്യവേഷങ്ങളിലാണ് ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത്.ജനാർദ്ദനന്റെ ഘനഗാംഭീര്യമുള്ള ശബ്ദം കൊണ്ട് അദ്ദേഹം ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനാണ്. പല മിമിക്രി താരങ്ങളും അദ്ദേഹത്തിന്റെ ശബ്ദം മിമിക്രി വേദികളിൽ അനുകരിക്കാറുണ്ട്.

നാളെ തിയറ്ററിൽ എത്താൻ പോകുന്ന പട്ടാഭിരാമം വളരെ ജനപിന്തുണയോടെയുള്ള കാത്തിരിപ്പിലാണ്.വളരെ നല്ല സിനിമയാണ്, കുടുംബ പ്രേക്ഷകർക്കു ഇരുകയ്യും നീട്ടി സ്വീകരിക്കാവുന്ന ചിത്രമാണ് പട്ടാഭിരാമൻ.മലയാളികളുടെ എക്കാലത്തെയും പ്രിയ നടൻ ജനാർദനൻ ചേട്ടന്റെ നുറുങ്ങു തമാശകൾ വീണ്ടും ആസ്വദിക്കാം പട്ടാഭിരാമനിലൂടെ … ഈ വർമ്മയെ നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാകും.
മിക്ക സിനിമാക്കാരും ചെറിയ വേഷങ്ങളിൽ ഒതുക്കുന്ന ജനാർദനെ ജയറാമിന്റെ മിക്ക പടത്തിലും നല്ലൊരു വേഷം എന്നും ഉണ്ടാകറുണ്ട് . ആയതിനാൽ തന്നെ പട്ടാഭിരാമനിലെ വർമ്മയെ നിങ്ങൾക്കൊത്തിരി ഇഷ്ടമാവും.

പത്മനാഭന്‍റെ മണ്ണില്‍ നിന്ന് മുന്‍പും ഒരുപാട് കഥകള്‍ മുന്‍പും വന്നിട്ടുണ്ടെങ്കിലും ഏറെ വ്യത്യസ്തമായ ഒരു കഥയായിരിക്കുമിതെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അയ്യര്‍ ദ ഗ്രേറ്റ് എന്ന ടാഗ് ലൈനോടുകൂടെയാണ് പട്ടാഭിരാമന്‍റെ ടൈറ്റില്‍ ഒരുക്കിയിരിക്കുന്നത്.

വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ഷീലു എബ്രഹാം നായികയായി എത്തുന്നു. മറ്റു താരങ്ങള്‍ ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, കലാഭവന്‍ പ്രജോദ്‌, തെസ്‌നിഖാന്‍, സായ്‌ കുമാര്‍, ദേവന്‍, ജനാര്‍ദ്ദന്‍, സുധീര്‍ കരമന, രേമേഷ് പിഷാരടി , നന്ദു, പ്രേം കുമാര്‍, ജെപി, മാധുരി, പാര്‍വതി നമ്ബ്യാര്‍ , അനുമോള്‍, കലാഭവന്‍ പ്രജോദ്, തെസ്നിഖാന്‍, ഷാജു പാലക്കാട്, വിജയകുമാര്‍, ബിജു പപ്പന്‍ , ജയന്‍ ചേര്‍ത്തല, ദിനേശ് പണിക്കര്‍, സതി പ്രേംജി, ഇ. എ രാജേന്ദ്രന്‍, അബു സലിം, മുഹമ്മദ് ഫൈസല്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സായ്കുമാര്‍, അനു മോള്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ഹരീഷ് കണാരന്‍, സുധീര്‍ കരമന, പ്രേം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

about pattabhiraman movie

Sruthi S :