പട്ടാഭിരാമൻ ഇഷ്ടമായില്ലെങ്കിൽ കാശ് തിരിച്ച് തന്നിരിക്കും !ഇത് ഹരീഷ് കണാരന്റെ വാക്ക്!

ഈ ഓണക്കാലത്ത് തിയേറ്ററുകളെ ചിരിപ്പൂരമാക്കാൻ പട്ടാഭിരാമൻ എത്തുകയാണ്. ഓഗസ്റ്റ് 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കണ്ണൻ താമരക്കുളവും ജയറാമും ഒന്നിക്കുമ്പോൾ പ്രതീക്ഷകളും വാനോളമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

ഇപ്പോൾ ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കു വച്ച് എത്തിയിരിക്കുകയാണ് ചിത്രത്തിലെ ചിരിതാരങ്ങളായ ഹരീഷ് കണാരനും ബൈജുവും. എല്ലാവരും ചിത്രം തിയേറ്ററിൽ പോയി കാണണം. തീർച്ചയായും ഇഷ്ടപ്പെടുമെന്നാണ് ഹരീഷ് പറയുന്നത്.

ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്യാഷ് തിരിച്ചു കൊടുക്കുമോ എന്ന് ബൈജു ചോദിക്കുന്നുണ്ട്. ഹരീഷിന് ചിത്രം ഇഷ്ടമാകുമെന്നു ഉറപ്പാണെങ്കിൽ ഇഷ്ടപെടാത്തവർക്ക് ക്യാഷ് തിരികെ നൽകാമെന്ന് പറയണമെന്നും ബൈജു ചിരിയോടെ പറയുന്നു.

അതിനു ക്യാഷ് തന്നിരിക്കും എന്നാണ് ഹരീഷിന്റെ മറുപടി. ആ വാക്കുകളിൽ തന്നെ ഇതൊരു മികച്ച ചിത്രമാണെന്ന മിനിമം ഗ്യാരന്റി ഉണ്ട്.

അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് നിർമിക്കുന്നത്. ഷീലു എബ്രഹാം, മിയ, മാധുരി, പ്രേംകുമാർ, ബൈജു തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നു.

about pattabhiraman movie

Sruthi S :