അതേ കാലത്തിനൊപ്പമാണ് മോഹൻലാൽ സഞ്ചരിക്കുന്നത്;വെളിപ്പെടുത്തലുമായി ഹിറ്റുകളുടെ സംവിധായകൻ!

മലയാള സിനിമയെ ഇന്ന് മറ്റാരേക്കാളും മോഹൻലാൽ മുന്നിൽ നിൽക്കുകയാണെന്ന റിപ്പോർട്ടുകളാണ് ഈ വര്ഷം കഴിയാറാകുമ്പോഴും എത്തുന്നത്.2019 സകല റെക്കോർഡിലും ഉള്ള ഒരേഒരു പേര് അത് താരരാജാവ് മോഹൻലാലിൻറെ മാത്രമാണ്.വീണ്ടും കൂടി മലയാള സിനിമയുടെ ബോക്സ് ഓഫിസ് സമവാക്യങ്ങളെ തിരുത്തിയെഴുതി കൊണ്ട് മോഹൻലാൽ ഭരിച്ച ദശാബ്ദമായി ഈ കഴിഞ്ഞ പത്തു വർഷം മാറി. 1986 ഇൽ ഒന്നാമനായിരുന്നു മോഹൻലാൽ ഇപ്പോൾ വർഷങ്ങൾ പിന്നിടുമ്പോഴും, മുപ്പത്തിനാലാം വർഷവും മലയാള സിനിമയിൽ ആരും തകർക്കാൻ ഇല്ലാതെ നിൽക്കുന്ന അത്ഭുതകരമായ കാഴ്ചയാണ് കാണുന്നത്.

ലൂസിഫർ, സ്പിരിറ്റ്,ദൃശ്യം,ഗ്രാൻഡ് മാസ്റ്റർ, ഒപ്പം, ജനതാ ഗാരേജ്, മനമന്ത, വില്ലൻ എന്നിവ അതിനു ഉദാഹരണം. ചിലർ നടന്മാരായി മികവ് പുലർത്തിയപ്പോൾ താരങ്ങൾ എന്ന നിലയിൽ കൂപ്പു കുത്തി. മറ്റു ചിലർ താര പദവിയിൽ തിളങ്ങിയപ്പോൾ നടനെന്ന നിലയിൽ മങ്ങി നിന്നു. ഇത് രണ്ടും ഒരുപോലെ കൃത്യമായ അളവിൽ ബാലൻസ് ചെയ്തു കൊണ്ട് മലയാള സിനിമയുടെ നട്ടെല്ലായി മാറിയ നടൻ ആണ് മോഹൻലാൽ.

ഇതുവരെയുള്ള ഈ മോഹൻലാൽ നേട്ടത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ സിദ്ദിഖ് . ഏതു കാലഘട്ടം എടുത്താലും ആ കാലഘട്ടത്തേക്കാൾ മുന്നിൽ നിന്ന് ചിന്തിക്കാനും തന്റെ പ്രകടനവും സിനിമകളുടെ തിരഞ്ഞെടുപ്പും ആ രീതിയിൽ അക്കാനുമുള്ള മോഹൻലാലിൻറെ കഴിവാണെന്നാണ് സംവിധായകൻ പറയുന്നത്.കാലത്തിനൊപ്പമാണ് ഈ താരം സഞ്ചരിക്കുന്നത്.യുവ തലമുറയ്ക്ക് പോലും ഇദ്ദേഹത്തെ ഇത്രത്തോളം ഇഷ്ടപ്പെടാനും,ഇന്നും ഇത്രയും ആരാധകർ ഉണ്ടാകാനും ഇതാണ് കാരണം. അഭിനയത്തിന്റെ കാര്യത്തിലും കാലത്തിനു അപ്പുറമാണ് മോഹൻലാൽ സഞ്ചരിക്കുന്നത് എന്നും അങ്ങനെയാണ് മോഹൻലാൽ ഒരു അത്ഭുതം ആവുന്നത് എന്നും സിദ്ദിഖ് പറയുന്നു. ഇനി 2020 പുതു വർഷത്തിലും മോഹൻലാലിന്റെ ആദ്യ റിലീസ് സിദ്ദിഖ് ഒരുക്കിയ ബിഗ് ബ്രദർ ആണ്.

about mohanlal

Noora T Noora T :