മഞ്ജു വാര്യരുടെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവ് ! നടി ഇനി നിർമാതാവ് !

ജീവിതത്തിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയ വ്യക്തിയാണ് മഞ്ജു വാര്യർ . പല രീതിയിലും തകർക്കാൻ ആളുകൾ നോക്കിയിട്ടും അതി ശക്തമായി തന്നെ അവർ ഒറ്റക്ക് പിടിച്ചു നിന്നു . സിനിമയിലെ രണ്ടാം വരവിൽ അവർ പരാജയമറിഞ്ഞില്ല . കുതിച്ചു പായുകയാണ്.

ഇപ്പോൾ നിർമ്മാതാവായും മഞ്ജു എത്തുകയാണ്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന അഹർ (കയറ്റം) എന്ന സിനിമയിലൂടെയാണ് നടി നിർമാതാവാകുന്നത്. മഞ്ജു തന്നെയാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നതും. നിവ് ആർട് മൂവീസ്, മഞ്ജു വാരിയർ പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാരിയർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

റോട്ടർഡാം ചലചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടിയ എസ്. ദുർഗയ്ക്കും ഈ വർഷത്തെ വെനീസ് മേളയിൽ മത്സരവിഭാഗത്തിൽ ഇടം പിടിച്ച ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹർ (കയറ്റം). അപകടം നിറഞ്ഞ ഹിമാലയൻ മലനിരകളിലൂടെയുള്ള ട്രക്കിങ് വിഷയമായ ഈ ചിത്രത്തിൽ മഞ്ജു വാരിയർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇതേ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹിമാലയത്തിൽ എത്തിയപ്പോള്‍ നടിയും സംഘവും പ്രളയത്തിൽ കുടുങ്ങിയത് വലിയ വാർത്തയായിരുന്നു. സിനിമയുടെ സംവിധാനത്തിനു പുറമെ സ്ക്രിപ്റ്റ് , എഡിറ്റിങ്, സൗണ്ട് ഡിസൈൻ എന്നിവ നിർവഹിക്കുന്നതും സനൽ കുമാർ ശശിധരൻ ആണ്.

about manju warrier production

Sruthi S :