ഒരു പാട് അലഞ്ഞും കഷ്ടപ്പെട്ടുമാണ് പലരും സിനിമാ രംഗത്തെത്തിയത്-മമ്മൂട്ടി!

ചലച്ചിത്രസംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഉദ്ഘാട ചടങ്ങിൽ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.പണ്ട് ഹ്രസ്വ ചിത്രങ്ങളെടുക്കുന്നത് വളരെ പ്രയാസകരമായിരുന്നുവെന്ന് മമ്മൂട്ടി. ഒരു പാട് അലഞ്ഞും കഷ്ടപ്പെട്ടുമാണ് പലരും സിനിമാ രംഗത്തെത്തിയത് എത്തിയവര്‍ നിലനില്‍ക്കാന്‍ കഷ്ടപ്പെടുകയാണെന്നും മമ്മൂട്ടി അവകാശപ്പെടുന്നു.

വരാന്‍ പോകുന്ന തലമുറ നിലവിലുള്ള തലമുറയെക്കുറിച്ച് അവരുടെ സിനിമകളെക്കുറിച്ച് മനസ്സിലാക്കി നല്ലൊരു ധാരണയുണ്ടാക്കിയെടുക്കാന്‍ ഇത്തരം ഫെസ്റ്റിവലുകള്‍ കൊണ്ട് സാധ്യമാകുമെന്ന് മമ്മൂട്ടി പറഞ്ഞു.
341 ഷോര്‍ട്ട് ഫിലിമുകളില്‍ നിന്ന് സംവിധായകന്‍ ഭദ്രന്റെ നേതൃത്വത്തില്‍ ഫൈനല്‍ ജൂറിക്ക് മുന്നിലെത്തിയ അമ്പത് ചിത്രങ്ങളില്‍ നിന്നാണ് ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിം തെരഞ്ഞെടുത്തത്.

about mammootty

Vyshnavi Raj Raj :