ഞങ്ങളുടെ ‘ദളപതി’ക്ക് മാത്രമെ ഇനി തമിഴ്‌നാടിനെ രക്ഷിക്കാന്‍ കഴിയു;മധുവരയിൽ വ്യാപകമായി പോസ്റ്ററുകൾ!

ദളപതി വിജയ് യോട് തമിഴ് നാടിനെ രക്ഷിക്കാൻ ആരാധകര്‍.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി പോസ്റ്ററുകളാണ് മധുരയുടെ വിവിധ ഭാഗങ്ങളില്‍ ആരാധകര്‍ പതിപ്പിച്ചിരിക്കുന്നത്.ഞങ്ങളുടെ ‘ദളപതി’ക്ക് മാത്രമെ ഇനി തമിഴ്‌നാടിനെ രക്ഷിക്കാന്‍ കഴിയു എന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. ‘തമിഴ്‌നാടിനെ രക്ഷിക്കാനും ഇവിടുത്തെ ജനങ്ങളെ സംരക്ഷിക്കാനും നിങ്ങള്‍ക്കെ കഴിയു എന്നാണ് പോസ്റ്ററിലെ വാക്കുകള്‍.

എന്നാൽ മറ്റൊരു പോസ്റ്ററില്‍ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ എന്നിവര്‍ക്കൊപ്പമാണ് വിജയുടെ ചിത്രം. ‘ഞങ്ങള്‍ ആന്ധ്രയെ രക്ഷിച്ചു.. അസ്വസ്ഥമായിരിക്കുന്ന തമിഴ്‌നാടിനെ രക്ഷിക്കാനും ഇവിടുത്തെ ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കാനും ഇനി നിങ്ങള്‍ക്കെ കഴിയു’ എന്നായിരുന്നു ഈ പോസ്റ്ററിലെ വാക്കുകള്‍.

ചില നികുതി ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച തുടര്‍ച്ചയായ മുപ്പത് മണിക്കൂറോളം വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. മാസ്റ്റര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ചെന്നൈയിലെ വീട്ടിലെത്തിച്ചായിരുന്നു ചോദ്യം ചെയ്യല്‍.

about vijay

Vyshnavi Raj Raj :