മലയാളി ഹൗസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയ തിങ്കൾ ബാലിനെ ഓർമ്മയുണ്ടോ ? ഇപ്പോൾ അമ്പരപ്പിക്കുന്ന രൂപമാറ്റം !

മലയാള ടെലിവിഷൻ ചരിത്രത്തിൽ ഒരു പുതിയ അനുഭവമായിരുന്നു സൂര്യ ടി വി യിൽ പ്രക്ഷേപണം ചെയ്തിരുന്ന മലയാളി ഹൌസ് . ബിഗ് ബോസ് ഷോയ്ക്കും ഒരുപാട് മുൻപ് തന്നെ വന്ന പരിപാടിയും 100 ദിവസം ഒരു വീടിനുള്ളിൽ കഴിയുന്നത് ആയിരുന്നു.

അതിലൂടെ പ്രസിദ്ധരായവരാണ് രാഹുൽ ഈശ്വർ , റോസിന് ജോളി , തിങ്കൾ ബാൽ തുടങ്ങിയവർ . സന്തോഷ് പണ്ഡിറ്റ്, നീന കുറുപ്പ് , ജി എസ് പ്രദീപ് തുടങ്ങിയവർ പരിപാടിയുടെ ഭാഗമായിരുന്നു.

ഷോയിൽ ഏറ്റവും ശ്രദ്ധേയയ മത്സരാർത്ഥി ആയിരുന്നു തിങ്കൾ ബാൽ . ആൺകുട്ടികളുടെ ഒപ്പം മാത്രം നടക്കുന്ന , വളരെ രൂക്ഷമായി പെരുമാറുന്ന തിങ്കൾ ബാൽ പലരുടെയും വെറുപ്പ് സമ്പാദിച്ചിരുന്നു. എന്നാൽ ചില നിർണായക വെളിപ്പെടുത്തലുകൾ തിങ്കൾ നടത്തിയതോടെ ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് .

ചെറുപ്പത്തിൽ ബന്ധുവിൽ നിന്നും ശാരീരിക പീഡനം നേരിട്ടെന്നു പറഞ്ഞപോലാണ് തിങ്കൾ മാധ്യമ ശ്രദ്ധ നേടുന്നത്. ഷോ കഴിഞ്ഞതോടെ വരെ കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. ഇപ്പോൾ ടിക്ക് ടോക്കിൽ സജീവമാണ് തിങ്കൾ . രൂപമൊക്കെ ഒരുപാട് മാറി .

about malayali house fame thinkal bhal

Sruthi S :