തലനാരിഴയ്ക്ക് കത്തി തുമ്പിൽ നിന്നും രക്ഷപ്പെട്ട് കുഞ്ചാക്കോ ബോബൻ;പ്രതി സൈക്കോ കില്ലർ ആണെന്ന് പോലീസ്!

പലപ്പോഴും ചില മനുഷ്യരുണ്ടാക്കുന്ന അപകടത്തിൽ സൂപ്പർ താരങ്ങളും ഇരയാകാറുണ്ട് അങ്ങനെ ഒരു സംഭവമാണ് ഇവിടെടെയും നടന്നത്.ഇത്തവണ മലയാളത്തിൻറെ സ്വന്തം നടൻ കുഞ്ചാക്കോ ബോബാബയിരുന്നു ഈ അവസ്ഥ വന്നത്.എന്നാൽ താരം രക്ഷപെടുകയായിരുന്നു.എന്നാൽ താരം രക്ഷപ്പെട്ടെങ്കിലും മറ്റൊരാൾക്കാണ് ആ അവസ്ഥ നേരിടേണ്ടി വന്നത്. നടൻ കുഞ്ചാക്കോ ബോബനെ അപായപ്പെടുത്താനായി വന്ന ആൾ മറ്റൊരാളെ അപായപ്പെടുത്തുകയും രക്ഷപെട്ടതായും ആയാണിപ്പോൾ പരാതി വന്നിരിക്കുന്നത്.ഇതോടെ കുഞ്ചാക്കോ ബോബൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് മനസ്സിലാക്കുകയാണ് പോലീസുകാരൻ. കഴിഞ്ഞദിവസം ചെമ്പിൻകാട് കോളനിയിലെ ദിലീപിനെ കുത്തി ജീവൻ കളഞ്ഞ ശേഷം ഒളിവിൽ പോയിരിക്കുന്ന പ്രതി വിചിത്ര സ്വഭാവമുള്ള ആളാണെന്ന് പോലീസ് വിലയിരുത്തുന്നു.

75 വയസ്സുകാരൻ ആണെങ്കിലും വളരെ ആരോഗ്യവാനായ സ്റ്റാൻലി വളരെ അപകടകാരിയായ ക്രിമിനൽ ആണെന്ന് പോലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. മദ്യപിക്കുന്നതിനിടയിൽ ഉണ്ടായ തർക്കത്തെത്തുടർന്നാണ് ദിലീപിനെ സ്റ്റാൻലി കുത്തി അപായപ്പെടുത്തുന്ന ശേഷം ഒളിവിൽ പോയത്. എന്നാൽ സാമൂഹ്യ ബന്ധങ്ങൾ ഒന്നും തന്നെ ഇല്ലാത്ത സ്റ്റാൻലി അങ്ങനെ ഒടുവിൽ പോകുന്ന പ്രകൃതമുള്ള ആളല്ലെന്നും നിലവിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത ആളായതിനാൽ അയാളെ കണ്ടെത്തുന്നത് വളരെ ദുസ്സഹമാണെന്നും പോലീസ് പറയുന്നു.

തോപ്പുംപടി സ്വദേശിയായ ഇയാൾ ക്ഷിപ്രകോപിയായാണെന്നും നിസ്സാര കാര്യങ്ങളിൽ പ്രകോപനം ഉണ്ടായി ആളുകളെ കുത്തി പരിക്കേൽപ്പിക്കുകയും അപായപ്പെടുത്താൻ ശ്രമിക്കുന്നതും അയാളുടെ സ്ഥിരം രീതിയാണെന്നും പൊലീസ് വെളിപ്പെടുത്തുന്നു. നടൻ കുഞ്ചാക്കോ ബോബനെ കത്തികാട്ടി അപായപ്പെടുത്താൻ ശ്രമിച്ച ഇയാൾക്ക് ഒരു വർഷം തടവുശിക്ഷ ലഭിച്ചിരുന്നു.

2018 സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് കുഞ്ചാക്കോ ബോബനെ കത്തികാട്ടി ഭീഷണിപ്പെടുത്തി അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. കണ്ണൂരിലെ ചിത്രീകരണ സ്ഥലത്തേക്ക് പോകാനായി റെയിൽവേ സ്റ്റേഷനിലെത്തിയ കുഞ്ചാക്കോ ബോബനെ ഒരു പ്രകോപനവും കൂടാതെ കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അയാൾ പാഞ്ഞ് അടുക്കുകയായിരുന്നു. കുഞ്ചാക്കോ ബോബൻ അടക്കം എട്ടു പേരെ വിസ്തരിച്ച കോടതി സിസിടിവി ദൃശ്യങ്ങളുടെ തെളിവുകൾ അടക്കം പരിശോധിച്ച് ആയിരുന്നു ശിക്ഷ.

about kunchacko boban

Sruthi S :