കേരളപ്പിറവി ദിനത്തിൽ കിടിലൻ ലുക്കിൽ ആശംസകളുമായി സൂപ്പർ താരങ്ങൾ;വൈറലായി ചിത്രങ്ങൾ!

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഒരുപാട് താരങ്ങളാണ് ഏവർക്കും ആശംസങൾ അറിയിച്ച എത്തിയിട്ടുള്ളത്.സിനിമ ലോകത്തു നിന്നും പ്രക്ഷകർക്കായുള്ള സർപ്രൈസ് അതിന്റെ ഭാഗമായി എത്തിയിരുന്നു.ആകാശഗംഗ 2 എന്ന ചിത്രവു൦ തീയേറ്ററുകളിൽ എത്തിയിരുന്നു ഇന്ന്.വളരെ ഏറെ കാത്തിരുന്ന ചിത്രങ്ങളാണ് ഇന്നെത്തിയത്.ഒപ്പം താനെ കേരളപ്പിറവി ദിനത്തിൽ സാരി ഉടുത്തു താരങ്ങൾ സോഷ്യൽ മീഡിയ വഴി ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട് നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ എല്ലാം തന്നെ വൈറലാകുന്നത്.തനി നാടൻ ലോക്കിലാണ് താരങ്ങൾ സായ് ഉടുത്തു എത്തിയത് ഒപ്പം മലയാളികൾക്ക് ആശംസയും നേർന്നു.

ദിവ്യ ഉണ്ണി, മീര നന്ദന്‍, ആര്യ, തുടങ്ങി നിരവധി പേരാണ് കേരളപ്പിറവി ദിനാശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളായ ഐശ്വര്യ റായിയുടെ പിറന്നാള്‍ കൂടിയാണ് നവംബര്‍ ഒന്നിന്. അഭിഷേകിനും ആരാധ്യയ്ക്കുമൊപ്പം റോമില്‍ വെച്ചാണ് താരം ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നത്. പ്രിയതമയ്ക്ക് സ്‌നേഹാശംസയുമായി അഭിഷേക് ബച്ചനും എത്തിയിരുന്നു.

സിനിമയില്‍ സജീവമല്ലെങ്കിലും ഇന്നും ദിവ്യ ഉണ്ണിയോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നായിരിക്കും ആ തിരിച്ചുവരവെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നൃത്തത്തില്‍ സജീവമായ താരം സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. അഭിനയത്തില്‍ തിളങ്ങിയ മീര നന്ദന്‍ ഇപ്പോള്‍ അവതാരകയായും തിളങ്ങിക്കൊണ്ടിരിക്കുകയാണ്. മിനിസ്‌ക്രീനിലും ബിഗ്‌സക്രീനിലുമൊക്കെയായി നിറഞ്ഞുനില്‍ക്കുന്ന താരമായ ആര്യയും കേരളപ്പിറവി ദിനാശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്.

about kerala piravi day wishes

Sruthi S :