‘ഹിന്ദു പെണ്‍കുട്ടിയും മുസ്ലീം യുവാവുമായുള്ള പ്രണയരംഗങ്ങള്‍ നിങ്ങളുടെ മതവികാരം വ്രണപ്പെടുന്നതെങ്ങനെ’ ; അന്താരാഷ്ട്ര ഹിന്ദുസേനയ്ക്ക് പിഴ ചുമത്തി കോടതി

‘ഹിന്ദു പെണ്‍കുട്ടിയും മുസ്ലീം യുവാവുമായുള്ള പ്രണയരംഗങ്ങള്‍ നിങ്ങളുടെ മതവികാരം വ്രണപ്പെടുന്നതെങ്ങനെ’ ; അന്താരാഷ്ട്ര ഹിന്ദുസേനയ്ക്ക് പിഴ ചുമത്തി കോടതി

സാറാ അലിഖാനും സുഷാന്ത് സിങ് രാജ്പുത്തും പ്രധാന വേഷത്തിലെത്തുന്ന അഭിഷേക് കപൂർ ചിത്രം കേദാര്‍നാഥിന്റെ പ്രദര്‍ശനം വിലക്കണമെന്ന ആവശ്യം തള്ളി ഗുജറാത്ത് ഹൈക്കോടതി. പ്രണയരംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ല. ഹര്‍ജ്ജിക്കാര്‍ ഹിന്ദുത്വം എങ്ങനെയെന്ന് പഠിക്കണമെന്നും കോടതി പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്ന് അംഗീകരിക്കാനാവുന്നില്ല. മറ്റ് മതങ്ങളോടുള്ള സഹിഷ്ണുതയും ക്ഷമയും മനുഷ്യപുരോഗതിയുമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന തത്വങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

ഹിന്ദു പെണ്‍കുട്ടിയും മുസ്ലീം യുവാവുമായുള്ള പ്രണയരംഗങ്ങള്‍ നിങ്ങളുടെ മതവികാരം വ്രണപ്പെടുന്നതെങ്ങനെ ഇത്തരം സിനിമകളെ നിരോധിക്കുന്നത് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരു കൂട്ടം ആളുകളുടെ മൗലികാവകാശങ്ങളെ നിഷേധിക്കുന്നതാകുമെന്നും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ സ്വസ്ഥമായി തൊഴില്‍ ചെയ്ത് അന്തസ്സോടെ രാജ്യത്ത് ജീവിക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കിയ കോടതി സമയം നഷ്ടമാക്കിയതിന് 5000 രൂപ പിഴ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഹര്‍ജ്ജിക്കാര്‍ ഒടുക്കണമെന്നും വിധിച്ചു.

about kedarnad filim hurji

HariPriya PB :