രാപകല്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അദരവ് അര്‍പ്പിച്ച്‌ ഗായിക കാവ്യ അജിത്ത്!

കോവിഡ് പ്രതിരോധ പ്രവര്‍‌ത്തനങ്ങള്‍ക്കായി രാപകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്ക് സംഗീതത്തിലൂടെ ആദരവ് അര്‍പ്പിച്ച്‌ ഗായികയും വയലിനിസ്റ്റുമായ കാവ്യ അജിത്ത്. ലോക്ക്ഡൗണില്‍ വീട്ടില്‍ തുടരവെയാണ് കാവ്യ ‘ലക്കി വണ്‍’ എന്ന പേരില്‍ ഗാനം തയ്യാറാക്കിയിരിക്കുന്നത്.

കാവ്യ അജിത്ത് തന്നെ രചനയും സംഗീതവും ആലാപനവും നിര്‍വഹിച്ച ഗാനം കഴിഞ്ഞ ദിവസമാണ് യൂടൂബില്‍ റിലീസ് ചെയ്തത്. അബിന്‍ സാഗറാണ് ഗാനത്തിന് പശ്ചാത്തലം ഒരുക്കിയത്. കാവ്യയുടെ ഭര്‍ത്താവ് വിദ്യാസാഗറാണ് ഗാനത്തിന് ക്യാമറ നിര്‍വഹിച്ചത്. ആലാപനത്തിന്റെ ദൃശങ്ങള്‍ക്ക് പുറത്തുള്ള ഭാഗങ്ങള്‍ ഇന്റെര്‍നെറ്റില്‍ നിന്നും സംഘടിപ്പിച്ചത്.

about kavya ajith

Vyshnavi Raj Raj :