“സിന്ദൂരം, താലി എന്നിവ ഇല്ലാത്തതിനാൽ വീട് കിട്ടാതിരുന്ന അവസ്ഥയുണ്ടായിരുന്നു”;ഇതാണ് മെട്രോ സിറ്റിയായ കൊച്ചിയുടെ “നിഷ്ക്കളങ്കത “;വൈറലായി താരത്തിന്റെ ഫേസ്ബുക് കുറിപ്പ് !

മലയാള സിനിമയിൽ ഒരുപാട് ചർച്ചയുണ്ടായ ചിത്രമാണ് ക്യൂൻ എന്ന ചിത്രം. ഈ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഐവി ജുനൈസ്,ഈ താരത്തിന്റെ വിവാഹശേഷം കൊച്ചിയിൽ വീട് നോക്കിയിരുന്ന സമയത്ത് സിന്ദൂരം, താലി എന്നിവ ഇല്ലാത്തതിനാൽ വീട് കിട്ടാതിരുന്ന അവസ്ഥയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ഐവി ജുനൈസിന്‍റെ ഭാര്യയും മാധ്യമപ്രവർത്തകയുമായ റിയ പാറപ്പിള്ളിൽ.മാത്രവുമല്ല ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പിലാണ് റിയ ഇത് വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ…

രജിസ്ടർ വിവാഹം കഴിഞ്ഞ് സെപ്റ്റംബറിൽ വിശ്രമം ഇല്ലാത്ത വിധം കൊച്ചിയിൽ വീടന്വേഷണത്തിൽ ആയിരുന്ന് ഞാനും ജുനൈസും. ഓഫീസിലേക്ക് പോകാനുള്ള ദൂരം , കീശ കാലിയാക്കാത്ത വാടക, അൽപ്പം സമാധാനം ഇതായിരുന്നു ഞങ്ങടെ മെയിൻ. ഫാമിലിയാണെന് പറയുമ്പോ തന്നെ വീട്ടുടമസ്ഥർ ഞങ്ങളെ ഒന്നു നോക്കും, പ്രത്യേകിച്ച് എന്നെ. സിന്ദൂരം, താലി ഐറ്റംസ് ഇല്ലാത്തതായിരുന്ന് കാരണം. സ്വഭാവികം എന്ന് കരുതി വീടുകൾ നോക്കിക്കൊണ്ടേയിരുന്നു. അതിനിടെയാണ് ഒരു ഉളുപ്പും ഇല്ലാതെ ജുനൈസ് മുസ്ലിം ആയത് കൊണ്ട് വീടു വാടകയ്ക്ക് തരില്ലെന്ന് ചിലർ മുഖത്ത് നോക്കി പറഞ്ഞത്. ഒന്നല്ല കൊച്ചിയിലെ അഞ്ചു വീട്ടുടമടളിൽ നിന്ന് ഇത് ആവർത്തിക്കപ്പെട്ടു. അതിൽ ഒരാൾ പറഞ്ഞത് ജുനൈസിനു പകരം എന്റെ പേരിൽ എഗ്രിമെന്റ് എഴുതുകയാണെങ്കിൽ ഒകെ ആണെന്നായിരുന്ന്. മുസ്ലീം പറ്റില്ല ക്രിസ്ത്യാനി ആണേൽ ഒക്കെയാണെന്ന്. ഇതാണ് മെട്രോ സിറ്റിയായ കൊച്ചിയുടെ “നിഷ്ക്കളങ്കത “.

ഇതേ കൊച്ചിയിലാണ് “പെൺമക്കളെ കാക്കക്കൊത്താതിരിക്കാൻ സിന്ദൂരം ഇടുന്ന സ്ത്രീകൾ ” ഉള്ളത്. അതു കൊണ്ട് വെറും ട്രോളുകൾ മാത്രമായി അതിനെ കാണാൻ കഴിയുന്നില്ല. ഞാൻ ഒരു ഹിന്ദുവിനെ ആയിരുന്നു കല്യാണം കഴിച്ചിരുന്നെങ്കിൽ ഇത്രയും കുഴപ്പമില്ലായിരുന്നെന്ന് മുഖത്ത് നോക്കി ചിലർ നെടുവീർപ്പെടുന്നതും ഇതേ വിഷം ചീറ്റൽ തന്നെയാണ്.(ഇതിലൊക്കെ എന്തിരിക്കുന്നു എന്ന് എഗ്രിമെന്റ് എഴുതും മുമ്പ് പറഞ്ഞ ഹൗസ് ഓണറാണ് ഞങ്ങളുടെ ഐശ്വര്യം )ഇങ്ങനെയാണ് താരം ഫേസ് ബുക്കിൽ കുറിച്ചത്.

ക്യൂൻ, ഓട്ടോർഷ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഐവി ജുനൈസും മാധ്യമപ്രവർത്തകയായ റിയയും തമ്മിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനായിരുന്നു വിവാഹിതരായത്.റിയയുടെ നാടായ വയനാട്ടില്‍വെച്ച്‌ പനമരം രജിസ്റ്റര്‍ ഓഫീസിലാണ് ചടങ്ങ് നടന്നത്. ജുനൈസ് കണ്ണൂര്‍ ശ്രീകണ്ീഠപുരം സ്വദേശിയാണ്. റിയ മാതൃഭൂമി ന്യൂസ് ചാനലില്‍ കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടറാണ്.

about junais

Noora T Noora T :