ഒരു മലയാള ചിത്രത്തിന് 200 കോടിയൊക്കെ കളക്ഷൻ നേടാനാവുമോ?സംശയം ഉന്നയിച്ച് ജീത്തു ജോസഫ്!

മലയാളികൾക്ക് ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ജിത്തു ജോസഫ്.പുതിയ വർഷത്തിൽ താരം തന്റെ പുതിയ മലയാള ചിത്രവുമായെത്തുകയാണ് . ദൃശ്യത്തിന് ശേഷം ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ആക്ഷൻ ചിത്രമാണ് റാം.കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ചിത്രത്തിൽ നായകനായെത്തുമ്പോൾ നായികയായി തെന്നിന്ത്യൻ സുന്ദരി തൃഷയാണെത്തുന്നത്.ഹി ഹാസ് നോ ബൗണ്ടറിസ്‌ എന്നാണ് ഈ ചിത്രത്തിന്റെ ടാഗ്‌ലൈൻ തന്നെ.ചിത്രത്തിൽ തൃഷ കൂടാതെ , ഇന്ദ്രജിത്, ആദിൽ ഹുസൈൻ, സിദ്ദിഖ്, സായി കുമാർ, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.വിവിധ വിദേശ ലൊക്കേഷനുകളിൽ ആയി ഷൂട്ടിംഗ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ ചിത്രം അടുത്ത ഓണം അല്ലെങ്കിൽ പൂജ സീസണിൽ റിലീസ് ചെയ്യാൻ ആണ് പ്ലാൻ.

മലയാള സിനിമയുടെ ലക്ഷ്യം ഇപ്പോൾ 200 കോടി എന്ന കളക്ഷൻ പോയിന്റ്ണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പലരും പറയുന്നത്. എന്നാൽ ജീത്തു ജോസഫ് ചോദിക്കുന്നത് 200 കോടി ഒക്കെ ഒരു മലയാളം സിനിമക്ക് നേടാൻ കഴിയുമോ എന്നാണ്. ഇപ്പോൾ പറയുന്ന ഈ 200 കോടി ബിസിനസ്സ് ഒക്കെ സത്യമാണോ എന്നു തനിക്കു അറിയില്ല എന്നും, അത് സത്യം ആണോ എന്ന് അതുമായി ബന്ധപ്പെട്ടവർക്കെ അറിയൂ എന്നും ജീത്തു ജോസഫ് പറയുന്നു. കളക്ഷൻ എന്നതിനെ കുറിച്ചു താൻ വ്യാകുലപ്പെടാറില്ല എന്നും നിർമ്മാതാവിന് നഷ്ടം വരരുത് എന്നു മാത്രമാണ്‌ ആഗ്രഹം എന്നും അദ്ദേഹം പറയുന്നു.

എന്നാൽ മലയാള സിനിമയിൽ ആദ്യമായി ഒരു ചിത്രം അമ്പതു കോടി കളക്ഷൻ നേടുന്നത് ഈ മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം ആണ്. 75 കോടി ആണ് ഈ ചിത്രം നടത്തിയ ബിസിനസ്സ്. അതിനു ശേഷം മോഹൻലാൽ- വൈശാഖ് ചിത്രമായ പുലി മുരുകൻ 140 കോടിയുടെ ആഗോള കളക്ഷനും 150 കോടിക്ക് മുകളിൽ ടോട്ടൽ ബിസിനസ്സും നടത്തിയിരുന്നു. ഇപ്പോഴിതാ ഈ വർഷം റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ ലൂസിഫർ 130 കോടിയുടെ വേൾഡ് വൈഡ് കളക്ഷൻ ആണ് നേടിയത്. അതിനൊപ്പം ഈ ചിത്രം ആകെ നടത്തിയ ടോട്ടൽ ബിസിനസ്സ് 200 കോടി ആണെന്നും നിർമ്മാതാവ് വെളിപ്പെടുത്തിയിരുന്നു.

about jeethu joseph

Noora T Noora T :