ഹാസ്യതാരമായത് അമ്മയുടെ ശാപം കൊണ്ടാണ്;ഇന്ദ്രൻസിന്റെ തുറന്നു പറച്ചിൽ!

മലയാള സിനിയിലെ ഹാസ്യനടന്മാരിൽ എടുത്തുപറയേണ്ട ഒരാളാണ് ഇന്ദ്രൻസ്.ആദ്യം ഹാസ്യനടനയെത്തിയെങ്കിലും പിന്നീട് വില്ലനായും സ്വഭാവ നടനായുമൊക്ക താരം മികവ് തെളിയിച്ചു.എന്നാൽ ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ
താന്‍ ഹാസ്യതാരമായത് അമ്മയുടെ ശാപം കൊണ്ടാണെന്ന് പറയുകയാണ് താരം. കുരുത്തക്കേട് മൂത്ത് പഠിക്കാതെ ഉഴപ്പി നടന്ന കാലത്ത് അമ്മ പറഞ്ഞ വാക്കുകള്‍ സത്യമാവുകയായിരുന്നു എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.

കുരുത്തക്കേട് മൂത്ത് പഠിക്കാതെ ഉഴപ്പി നടന്ന കാലത്ത് ഒരിക്കല്‍ നേരം വൈകി വീട്ടില്‍ കയറി ചെന്നു. അന്ന് അമ്മ പറഞ്ഞു, ‘കുളിക്കത്തുമില്ല, പഠിക്കത്തുമില്ല.. നിന്നെ കണ്ടിട്ട് നാട്ടുകാര്‍ ചിരിക്കുമെന്ന്’.. അതങ്ങനെ തന്നെ സംഭവിച്ചു. സ്ക്രീനില്‍ മുഖം തെളിയുമ്ബോഴേ ആളുകള്‍ ചിരിക്കാന്‍ തുടങ്ങി- ഇന്ദ്രന്‍സ് പറഞ്ഞു. അമ്മയുടെ കണ്ണീരില്‍ നിന്നാണ് താന്‍ മലയാളികളുടെ ഇന്ദ്രന്‍സായി മാറിയത് എന്നാണ് താരം പറയുന്നത്.

ചെറുപ്പത്തില്‍ ദീനക്കാരനും സര്‍വോപരി കുരുത്തംകെട്ടവനുമായ തന്നെ കൊണ്ട് അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് കയ്യും കണക്കുമില്ലെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. വളര്‍ത്തി വലുതാക്കിയത് മുതല്‍ ഉപജീവന മാര്‍ഗം വരെ അമ്മയുടെ സമ്മാനമായിരുന്നു. അമ്മ ചിട്ടി പിടിച്ച്‌ നല്‍കിയ പണം കൊണ്ട് വാങ്ങിയ തയ്യല്‍ മെഷീനില്‍ നിന്നാണ് ജീവിതം തുടങ്ങുന്നത്. നാടകം കളിച്ച്‌ നടക്കാന്‍ പോകുമ്ബോള്‍ അച്ഛനറിയാതെ വേണ്ടതെല്ലാം അമ്മ തന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃദിനത്തില്‍ താരം അമ്മയ്ക്കൊപ്പമുള്ള മനോഹ​രചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

about indrens

Vyshnavi Raj Raj :