ദുരിതാശ്വാസത്തിലേക്കു ഒരു കൈത്താങ്ങായ് ; പ്രകൃതി ക്ഷോപത്തെ നമുക്ക് ഒരുമിച്ച് മറികടക്കാം!

പ്രളയത്തെ ഒരിക്കൽ നമ്മൾ മറികടന്നതാണ്. കൊടും മഴയിൽ നിറഞ്ഞുകിടക്കുന്ന പ്രതിസന്ധികളെ തരണം ചെയിത കേരളത്തിന് ഇത് ഒരുമിച്ച് മറികടക്കും.ഒരു പ്രെശ്നം വരുമ്പോൾ മനുഷ്യൻ മനുഷ്യനെ അറിയും ഒരുമിച്ച് കൈകോർക്കും ഉള്ളവൻ ഇല്ലാത്തവന് കൈ നിറയെ നൽകും അതാണ് കേരളത്തെ എന്നും വ്യത്യസ്തമാക്കുന്നത് . ഇന്നും നാം ഒരുമിച്ച് അത് നേരിടും.

പല ഇടങ്ങളിൽ നിന്നും പെട്ടന്നുള്ള കുത്തൊഴുക്ക് കാരണവും ,ഉരുൾ പൊട്ടൽ കാരണവും ,വീടുകൾ ഉപേക്ഷിച്ച് ക്യാബുകളിൽ ചേക്കേറുന്നവർ നിരവതിയായിരിക്കും .ആയതിനാൽ തന്നെ അവർക്കു ഉപയോഗിക്കാനുള്ള ഒന്നും തന്നെ കൈകളിൽ കരുതാൻ കഴിയുന്നതല്ല .കഴിഞ്ഞ തവണ എല്ലാവരുടെയും പുതു വസ്ത്രങ്ങൾ ക്യാബുകളിൽ എത്തിച്ചു, ഈ തവണയും ഉടനെ തന്നെ അതിനായി എല്ലാവരും പരിശ്രെമിക്കുക .കൂടാതെ അപകടമുള്ള ഇടങ്ങളിൽ താമസിക്കുന്നവർ ആവിശ്യമായ സാധനങ്ങൾ ഏവരും തന്നെ ഒരു ബാഗിൽ കരുതിവെക്കേണ്ടതാണ് .അതാത് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള കളക്ഷൻ സെന്ററുകളിലേക്കു സഹായിക്കാൻ താല്പര്യപെടുന്നവർ ആവശ്യമുള്ള സാധനങ്ങൾ ഏൽപ്പിക്കുക.

കൂടാതെ ചാർജർ ,ടോർച്ച് ,ആവശ്യമുള്ള വസ്ത്രങ്ങൾ , എല്ലാം തന്നെ എടുത്തുവെക്കുക .മൊബൈൽ ഫോൺ ബന്ധപ്പെടാനുള്ള ഒരേഒരു വഴിയാണ് ആയതിനാൽ ചാർജ് ചെയ്യുക . ആവിശ്യം വരുമ്പോൾ വിളിക്കാനുള്ള എല്ലാ നമ്പറുകളും സോഷ്യൽ മീഡിയയിലും ലഭ്യമാണ് . ഉടനെ തന്നെ വേണ്ടകാര്യങ്ങൾ ആശങ്കപ്പെടാതെ ചെയ്യുക .യാത്രകൾ ഏറെ കുറയ്ക്കാനായി ശ്രമിക്കുക ,അറിയുന്നവർക്ക് ഭവിഷ്യത്തുകൾ പറഞ്ഞു കൊടുക്കാം .,സോഷ്യൽ മീഡിയ കൂടുതൽ ശ്രദ്ധ നല്കുക, വിവരങ്ങൾ അറിയാൻ മൊബൈൽ ഉപയോഗിക്കുക .

സംസ്ഥാന കൺട്രോൾ റും – 1070
ജില്ല കളിൽ – 1077 (അതത് പ്രദേശത്തെ എസ്‍ടിഡി കോഡ് ചേര്‍ത്ത് അടിക്കുക )
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ -2331 639, 2333 198
സെക്രട്ടറിയേറ്റിലെ ഓപ്പറേഷൻ സെൽ – 25 18356

about flood

Sruthi S :