ഷെയിൻ വിഷയത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ തൊഴുകൈയോടെ ദിലീപ്;താരത്തിൻറെ പ്രതികരണം ഇങ്ങനെ!

യുവനടൻ ഷെയ്ൻ നിഗമാണ് മാധ്യമങ്ങളിലും സിനിമാമേഖലകളിലും ചർച്ചാ വിഷയം.നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുമായുള്ള പ്രശ്നം. താരത്തെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് ഇതിലിനോടകം രംഗത്ത് എത്തിയത്. നടന്മാരും സംവിധായകരും ഉൾപ്പെടെ നിരവധി പേരാണ് പിന്തുണ അറിയിച്ച് എത്തിയത്.ഇപ്പോഴിതാ മാധ്യമങ്ങളിൽ നിറയുന്നത് ദിലീപിൻറെ പ്രതികരണമാണ്.

ഷെയിൻ നിഗമിന് ഏർപ്പെടുത്തിയ വിലക്കിനെതിരെ താരങ്ങളും താരസംഘടനയായ അമ്മ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് തീരുന്നതിനും മുൻപ് മുടി വെട്ടിയത് ശരിയായില്ലെന്നും , അതേ സമയം അത് താരത്തെ സിനിമയിൽ നിന്ന് വിലക്കാൻ നിർമ്മാതാക്കളുടെ സംഘടനയ്ക്ക് അധികാരമില്ലെന്നു ഇവർ അഭിപ്രായപ്പെട്ടിരുന്നു. അടുത്ത കാലത്ത് മലയാള സിനിമയെ ഏറെ പിടിച്ചു ഉലച്ച സംഭവമായിരുന്നു താരത്തിന്റെ വിലക്ക്. മലയാള സിനിമയും പ്രേക്ഷകരും ഒന്നടങ്കം പ്രതികരിച്ച ഷെയിൻ വിഷയത്തിൽ മൗനം പാലിച്ച് ദിലീപ്.മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

ദിലീപിന്റെ പുതിയ ചിത്രമായ മൈ സാന്റയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഷെയുിൽ നിഗമിന്റെ വിലക്കിനെ കുറിച്ച് മാധ്യമ പ്രവർത്തകർ ആരാഞ്ഞത് . ഷെയിന്റെ പേര് എടുത്തു പറയാതെ സിനിമ മേഖലയിൽ നിന്നുള്ള വിലക്കിനെ കുറിച്ച് ചോദിച്ചപ്പോൾ തന്നെ താരം ഒഴിവാകുകയായിരുന്നു. പിന്നീട് താൻ ഈ നാട്ടുകാരനല്ല എന്നായിരുന്നു ദിലീപിന്റെ മറുപടി. വീണ്ടും ഇതെകുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ഇതിനെ കുറിച്ച് ഒന്നും പറയില്ലെന്നും ദിലീപ് പറഞ്ഞു.

വിലക്കിനെ തുടർന്ന് നിന്നു പോയ കുറുബാനി, വെയിൽ എന്നീ ചിത്രങ്ങൾ പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട് ഡയറക്ടേഴ്സ് യൂണിയൻ രംഗത്തെത്തിയിരുന്നു.ചിത്രീകരണം പാതിവഴിയില്‍ ഉപേക്ഷിക്കാനുളള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടേഴ്‌സ് യൂണിയന്‍ ഫെഫ്കയ്ക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് സംവിധായകരുടെ സംഘടനയായ ഫെഫ്ക്ക വിഷയത്തിൽ ഇടപെട്ടത്. നെയിൽ സംവിധായകൻ ശരത് മേനോൻ, കുറുബാനി ഡയറക്ടർ ജിയോ വി എന്നിവാരാണ് ഡയറക്ടേഴ്സ് യൂണിയനെ സമീപിച്ചത് . നവാഗത സംവിധായകരായ തങ്ങളുടെ കരിയറിനെ ഇത് ബാധിക്കുമെന്നും ഇവർ പറയുന്നുണ്ട്.

about dileep and shane nigam

Noora T Noora T :