എൻറെ ലഹരി ഇതുമാത്രം;ലഹരി ഉപയോഗത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ചെമ്പന്‍ വിനോദ്!

ഷെയിൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള വിവാദം കൊടുമ്പിരി കൊള്ളുമ്പോഴാണ് യുവ തലമുറയുടെ ലഹരി ഉപയോഗത്തെ കുറിച്ച് പ്രൊഡ്യൂസേസഴ്സ് അസോസിയേഷൻ തുറന്നടിച്ചത്. നിർമ്മാതാക്കളുടെ ഈ പ്രസ്‌താവന എതിർത്ത് സിനിമ താരങ്ങളും അണിയറ പ്രവർത്തകരും തുടങ്ങി നിരവധി പേരാണ് ഇതിലിനോടകം രംഗത്ത് എത്തിയത്.ഇപ്പോഴിതാ യുവ തലമുറയുടെ ലഹരി ഉപയോഗത്തെ കുറിച്ച് പ്രതികരിച്ച് നടൻ ചെമ്പൻ വിനോദ്.

സിനിമയിലെ യുവതലമുറ ലഹരി ഉപയോഗിക്കുന്നവരാണ് എന്നു പറയുന്നത് തെറ്റാണെന്ന് ചെമ്പൻ വിനേദ്. തനിയ്ക്ക് ഇതുവരെ കഞ്ചാവിന്റേയോ മറ്റ് ലഹരി വസ്തുക്കളുടേയോ ആവശ്യം വന്നിട്ടില്ലെന്നും താരം പറഞ്ഞു.തങ്ങളുടെ അഭിനയത്തിലൂടെ താരങ്ങൾ നേടിയെടുത്ത നേട്ടത്തിന്റെ ക്രെഡിറ്റ് എങ്ങനെയാണ് കഞ്ചാവിന് കൊടുക്കുക എന്നും താരം വിമർശിക്കുന്നു.

ഞാനൊരു ഏഴാംകൂലിയായി പോകുമെന്ന് ധരിച്ചിരുന്നിടത്ത് നിന്നാണ് ഞാൻ മികച്ച നേട്ടങ്ങൾ കൈവരികക്കുന്നത്.എന്റെ അപ്പച്ചന്റേയും അമ്മച്ചിയുടേയും സുഹൃത്തുക്കളുടേയും കുശുമ്പാണ് എന്റെ ലഹരി. എനിക്ക് ഇന്നുവരെയും ഒരു ലഹരി വസ്തുക്കളുടെയും ആവശ്യം വന്നിട്ടില്ല. എന്നാൽ വരാതിരിക്കാൻ പാടില്ല എന്നൊന്നുമില്ലെന്നും ചിലപ്പോൾ ഇത് നിയമപരമായ ഒരു സ്ഥലത്ത് ചെയ്യുമ്പോൾ ഇതൊന്ന് ട്രൈ ചെയ്താലോ എന്ന് ചിന്തിച്ചേക്കാം എന്നും – ചെമ്പൻ വിനോദ് പറഞ്ഞു.

അത് നടക്കുന്നതാണെന്ന് പറയാം കാരണം സിനിമയുടെ തുടക്കം മുതൽ തന്നെ മദ്യവും ലഹരിയുമുണ്ട്. അതൊക്കെ അവിടെ നടന്നു കൊണ്ടേ ഇരിക്കും. ഉപയോഗിക്കുന്നവർ ഉപയോഗിക്കുമെന്നും പിടിക്കപ്പെടുന്നവർ പിടിക്കപ്പെടുമെന്നും, അതിങ്ങനെ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണെന്നും താരം പറയുന്നു. ഇതിന്റെ പേരിൽ ഒരു സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവരെ മുഴുവൻ മോശക്കാരാക്കുന്നത് ശരിയായ കാര്യമല്ല. ‘ഈ ജനറേഷനിലെ സിനിമയില്‍ അഭിനയിക്കുന്ന എല്ലാവരും ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും നടൻ ചെമ്പൻ വിനോദ് വ്യക്തമാക്കി.

about chemban vinod

Noora T Noora T :