വീണ പോയത് താൻ കാരണം;ആര്യ കളിച്ച നാറിയ കളി പുറത്ത്!

ബിഗ്‌ബോസ്സിൽ വളരെ സ്ട്രോങ്ങ് ആയ ഒരു മത്സരാർത്ഥിയായിരുന്നു വീണ നായർ.എന്നാൽ ഇന്നലെ നടന്ന എലിമിനേഷനിൽ വീണ പുറത്തായി.കളിയുടെ അവസാന റൌണ്ട് വരെ എത്തുമെന്ന് പ്രേക്ഷകർ ഒന്നടങ്കം കരുതിയ ഒരാളാണ് വീണ.അതുകൊണ്ട് തന്നെ ഇത്തവണ വീണ് പുറത്താക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല.വീണ പുറത്തായെന്ന വാർത്തവന്നപ്പോൾ ഏറ്റവും സങ്കടപ്പെട്ടത് ആര്യയായിരുന്നു.ബിഗ്‌ബോസിൽ പൊട്ടിക്കരയുന്ന ആര്യയേയാണ് പ്രേക്ഷകർ കണ്ടത്.മാത്രമല്ല ഞാൻ കാരണമാണ് നിനക്ക് പോകേണ്ടി വന്നതെന്ന് ആര്യ വീണയോട് പറയുന്നുണ്ട്.ഞാൻ സുജോയുടെ കാര്യത്തിൽ കേസ് കൊടുത്തത് കൊണ്ടാണ് പ്രേക്ഷകർ ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നാണ് ആര്യ പറയുന്നത്.

ബിഗ്‌ബോസ്സിലെ മിക്ക മത്സരാർത്ഥികളും പറയുന്ന ഒന്നാണ് ആര്യ ഫേക്ക് ആണെന്ന്.ആര്യയ്ക്ക് കൂടുതൽ അടുപ്പം വീണയോടായിരുന്നു.എന്നാൽ പലപ്പോഴും വീണയെ മുൻനിർത്തി കളിയ്ക്കാൻ ആര്യ ശ്രമിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ ആര്യ എവിടെയും എവിക്ഷനിൽ പോലും ഇല്ലാതിരിക്കുകയും ചെയ്തു. ഇത്തവണയും ആര്യ എവിക്ഷനിൽ നിന്നും കാർഡ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ആര്യ കോടതി ടാസ്ക്കിൽ സുജോക്കെതിരെ കൊടുത്ത പരാതി കള്ളമാണെന്ന് ബിഗ്‌ബോസ്സ് തന്നെ തെളിയിച്ചിരുന്നു.തെറ്റ് ചെയ്തിട്ടും അത് സമ്മതിക്കാൻ ആര്യ കൂട്ടാക്കാതിരുന്നപ്പോളാണ് മോഹൻലാൽ തന്നെ തെളിവ് നിരത്തി ആര്യയെ പൂട്ടിയത്.

താൻ തെറ്റുകാരിയല്ലെന്ന് വരുത്തിത്തീർത്ത് വീണയെ മുൻനിർത്തി കളിക്കുകയായിരുന്നു ആര്യ.ഒടുവിൽ ആര്യ കാരണം വീണ പുറത്താക്കുകയും ചെയ്തു.ആര്യ അമിത ആത്മവിശ്വാസത്തോടെയും പ്രേക്ഷകരെ വിലവക്കാതെയും ബിഗ് ബോസിനെ പോലും ചലഞ്ച് ചെയ്തു കൊണ്ടൊക്കെ കളിച്ചു തുടങ്ങിയപ്പോഴാണ് ആര്യയ്ക്ക് കാലിടറി തുടങ്ങിയത്.ആര്യയുടെ പെരുമാറ്റത്തിൽ ആദ്യം മുതലേ ഉള്ള ഒരു പ്രശ്നമായി പ്രേക്ഷകർ ചൂണ്ടി കാണിക്കുന്നത് ഈ അമിത ആത്മവിശ്വാസമാണ്. ചിലപ്പോഴൊക്കെ അത് അതിരു ഭേദിച്ച് അഹങ്കാരമായും മാറിയിരുന്നു. വീണയെ എല്ലാ വഴക്കിലേക്കും ആര്യ ഇട്ടു കൊടുത്തു മാറി നിൽക്കുന്നതൊക്കെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയിട്ട് കുറച്ചു കാലമായി.

എന്തായാലും ഇപ്പോൾ ബിഗ്‌ബോസിൽ നടക്കുന്നത് സംഭവ ബഹുലമായ കാര്യങ്ങളാണ്.എന്തായാലും വീണ പോയത് രജിത്തിന് ലോട്ടറി അടിച്ചപോലെയാണ്.ബിഗ്‌ബോസ്സിലെ രജിത്തിന്റെ വലിയ എതിരാളിയായിരുന്നു വീണ.ആര്യയും വീണയും ചേർന്നായിരുന്നു രജിത്തിനെതിരെ കളിച്ചിരുന്നത്.അതുകൊണ്ട് തന്നെ വീണ പോയത് ആര്യയ്ക്ക് ഒരു വലിയ അടിതന്നെയാകും.

about bigboss season 2

Vyshnavi Raj Raj :