‘ഇന്ന് ഇവർ സമ്മതമാണോ എന്ന് പള്ളിയിൽ പറയുമോ ഇല്ലയോ എന്ന ടെൻഷനിനിലായിരുന്നു’; ലാൽ

നടൻ ബാലു വർഗീസിന്റെയും എലീന കാതറിന്റെയും വിവാഹ നിശ്ചയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

ഇരുവർക്കും ആശംസകൾ അറിയിക്കാൻ നടൻ ലാൽ സ്റ്റേജിൽ എത്തുകയും കുറേ ദിവസത്തെ ആകാംഷയ്ക്കും സസ്പെൻസിനുമൊക്കെ വിരാമമിട്ട ദിവസമാണ് ഇതെന്നും ലാൽ പറയുകയുണ്ടായി. ഇന്ന് ഇവര് സമ്മതമാണോ എന്ന് പള്ളിയിൽ പറയുമോ ഇല്ലയോ എന്ന ടെൻഷനിനിലായിരുന്നെന്നും താനെന്നും ലാൽ പറഞ്ഞു.

നടൻ ലാൽ ബാലുവിന്റെ ബന്ധു കൂടിയാണ്.
ഇരുവരും വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയുമായിരുന്നു ചിത്രത്തിൽ നായികാ നായകന്മാരായി എത്തിയത്.

കഴിഞ്ഞ മാസമായിരുന്നു എലീനയുടെ പിറന്നാൾ.അന്ന് ആഘോഷച്ചടങ്ങിൽ വെച്ച് ബാലു എലീനയെ പ്രൊപ്പോസ് ചെയ്തിരുന്നു. ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് പ്രണയം പുറത്തുവിട്ടത്. റിയാലിറ്റി ഷോയിലൂടെയാണ് എലീന മോഡങ്ങിലേക്കെത്തുന്നത്. തുടര്‍ന്ന് ചില ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെ അഭിനയരംഗത്തേക്കെത്തിയ ബാലു ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹണീ ബീ, കിംഗ് ലയര്‍, കവി ഉദ്ദേശിച്ചത്, ഇതിഹാസ, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

about balu vargeese engagement

Noora T Noora T :