ശോഭന മുതൽ ആനി വരെ;മലയാള സിനിമയ്ക്ക് ലേഡി സൂപ്പര്‍ സ്റ്റാറുകളെ സമ്മാനിച്ച സംവിധായകൻ!

മലയാള സിനിമയിലെ എന്നും ഒരേസമയം നടനായും,സംവിധായകനായും,തിരക്കഥാകൃത്തായും തിളങ്ങുന്ന താരമാണ് ബാലചന്ദ്ര മേനോൻ മാത്രവുമല്ല,ഇനിയും വിശേഷിപ്പിക്കാനുള്ള ഘടകങ്ങൾ അവശേഷിക്കുന്നുമുണ്ട്.ഇന്ന് വളരെ ഏറെ വിശേഷപ്പെട്ട ദിനമാണ് ഇദ്ദേഹത്തിന് കാലങ്ങളായി മലയാളക്കരയ്ക്ക് ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച അതുല്യ കലാകാരനായ ബാലചന്ദ്ര മേനോന്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്.ഇന്നത്തെ ദിനം താരത്തിന് ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് കുറിപ്പാണിപ്പോൾ വൈറലായി മാറുന്നത്.

ഫേസ്ബുക്ക് കുറിപ്പിലൂടെ…

“സിനിമയുടെ സമസ്ത മേഖലയിലും തന്റെ കയ്യൊപ്പു പതിപ്പിച്ച ഒരു യഥാർത്ഥ സൂപ്പർ സ്റ്റാർ…ബാലചന്ദ്ര മേനോന്റെ സിനിമയിൽ അഭിനയിച്ചാൽ മാത്രമെ സൂപ്പർ സ്റ്റാർ പദവി ലഭിക്കൂ എന്ന് നമ്മുടെ താരങ്ങൾ ഒരു കാലത്തു വിശ്വസിച്ചിരുന്നു.’ശോഭന, പാർവതി, കാർത്തിക, ആനി’…മലയാളത്തിന്റെ യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാറുകളെ സമ്മാനിക്കാനായതും ഇദ്ദേഹത്തിന് തന്നെ.

ഒരു ‘ബാലചന്ദ്ര മേനോൻ സിനിമ എങ്ങനെയായിരിക്കും എന്ന് ആർക്കും പ്രവചിക്കാൻ കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമകളിൽ ഞാൻ ആദ്യമായി കാണുന്നത് കലിക എന്ന ഹൊറർ ചിത്രമാണ്. ഇതേ മനുഷ്യനാണ് ‘ഏപ്രിൽ 18 ‘ എന്ന ഏറ്റവും മനോഹരമായ ഒരു ചിത്രം ഒരുക്കിയതും. ഇദ്ദേഹത്തെ ആദരിക്കുന്നതിനു എനിക്ക് ഈ വരികൾ മതിയാകില്ല.ജന്മദിനാശംസകൾ ചേട്ടാ..നിങ്ങൾ മലയാള സിനിമയുടെ ഒരു സുപ്രധാന ഏടാണ്..

about balachandra menon

Noora T Noora T :