”അതെന്തോ ഒരു സൈക്കോളജിക്കൽ ഡിസോഡറാണ്” അത് കാരണം പല സിനിമകളും എനിക്ക് നഷ്ട്ടപെട്ടു!

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ് ആസിഫ് അലി,താരത്തിന് ലഭിക്കുന്ന പിന്തുണ വളരെ വലുതുമാണ് ,മാത്രവുമല്ല ഒന്നിന് പുറമെ ഒന്നായി വിജയങ്ങൾ സ്വന്തം പേരിനൊപ്പം എഴുതി ചേർക്കുകയാണ് ഈ താരം ഒപ്പം പരസ്യ മോഡലും വീഡിയോ ജോക്കിയുമായിരുന്ന ആസിഫ് അലിയുടെ സ്വപ്നമായിരുന്നു സിനിമ രംഗത്തേക്ക് കടന്ന് വരിക എന്നത്.അങ്ങനെ സ്വപ്നം യാഥാർത്ഥ്യമായി പത്തുകൊല്ലം കഴിഞ്ഞിട്ടും ജീവിത വിജയത്തിന്റെ എക്സൈറ്റ്മെന്റ് താരത്തിന് മാറിയിട്ടില്ലെന്നാണ് താരം പറയുന്നത് മാത്രവുമല്ല സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പുതിയ കാഴ്ചപ്പാടുകളുമായി മുന്നേറുന്ന ആസിഫ് മനസ് തുറക്കുകയാണ് ഇപ്പോൾ.

പലപ്പോഴും ഏവരുടെയും പരാതികളിൽ വളരെ ഏറെ പ്രധാനപ്പെട്ടവയാണ് ആസിഫ് അലിയെ ഫോണിൽ വിളിച്ചാൽ കിട്ടില്ല എന്നത്.അതുമാത്രമല്ല ഇപ്പോഴും ആരു വിളിച്ചാലും ഫോൺ എടുക്കാത്ത ആസിഫ് അലിയുടെ സ്വഭാവത്തിന് ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല എന്നതാണ് ഒരു കാര്യം.കൂടാതെ പലപ്പോഴും വീട്ടുകാർ വരെ ആസിഫിന്റെ അസിസ്റ്റന്റിനെ ഫോണിൽ വിളിച്ചാണ് താരത്തിന്റെ വിവരങ്ങൾ അന്വേഷിക്കുന്നത്.അതുകൊണ്ട് തന്നെ ഇതുമൂലം ആസിഫിന് നിരവധി പ്രശ്നങ്ങളും ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.മറ്റൊരു കാര്യം താരം പറയുന്നത് ”അതെന്തോ ഒരു സൈക്കോളജിക്കൽ ഡിസോഡറാണെന്ന് തോന്നുന്നു എന്നാണ്.അതുപോലെ അത് ഒരു ഫോബിയ പോലെ എന്തോ ആണത്, അതൊരു കുറവായി ഞാൻ അംഗീകരിക്കുന്നുണ്ടെന്നും അത് മാറ്റിയെടുക്കണമെന്നുണ്ട്. ആ കാരണം കൊണ്ട് ഒരുപാട് നല്ല സിനിമകൾ എനിക്ക് മിസായിട്ടുണ്ട്.കൂടാതെ എനിക്ക് പല ബന്ധങ്ങളും നഷ്ടമായിട്ടുണ്ട്,ഒപ്പം ഒരുപാട് ചീത്തപ്പേരുണ്ടായിട്ടുണ്ട്” എന്നും താരം പറയുന്നു.അതിനൊപ്പം തന്നെ സ്നേഹിക്കുന്ന ആരെയും ഒഴിവാക്കാൻ വേണ്ടിയല്ല താൻ ഫോൺ ഉപയോഗിക്കാതിരിക്കുന്നതെന്നും ആസിഫ് കൂട്ടിച്ചേർത്തു.

about asif ali

Noora T Noora T :