കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയ്ക്ക് ഇരയാകുകയാണ് അനുഷ്‍ക ഷെട്ടി.താരത്തിന്റെ വിവാഹത്തെ സംബന്ധിച്ച് നിരവധി തെറ്റായ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.അനുഷ്‌കയും പ്രഭാസും വിവാഹിതരാകുന്നു എന്ന വാർത്ത നിരവധി തവണ വന്നിരുന്നു. ഒരു അന്തവും കുന്തുവുമില്ലാതെ ആ പ്രണയകഥ പ്രചരിച്ചുകൊണ്ടിരുന്നു.ഇടയ്ക്ക് പ്രഭാസിന് കല്യാണാലോചന നടക്കുകയും അനുഷ്‌കയല്ല പെണ്ണ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഈ അടുത്ത് അനുഷ്‌കയ്ക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ഗോസിപ്പ് പരന്നെങ്കിലും അപ്പോള്‍ തന്നെ നടി അതിന്റെ മുനമ്ബൊടിച്ചു. വീണ്ടും പ്രഭാസുമായുള്ള പ്രണയം കുത്തിപ്പൊക്കാനിരിക്കെ ഇതാ പുതിയൊരു പ്രസ്താവനയുമായി എത്തിയിരിയ്ക്കുകയാണ് അനുഷ്‌ക.
എന്നാൽ എപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രഭാസ് തനിക്ക് മകനാണെന്നാണ് നടി പറയുന്നത്. സാഹോ എന്ന ചിത്രത്തിലെ പ്രഭാസിന്റെ ഒരു ഫോട്ടോ കാണിച്ച് ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും നല്ലത് പറയാന്‍ അവതാരിക ആവശ്യപ്പെട്ടപ്പോഴാണ് അനുഷ്‌കയുടെ ഞെട്ടിയ്ക്കുന്ന പ്രതികരണം.
”എന്റെ മകനെ കുറിച്ചാണോ ഞാന്‍ പറയേണ്ടത്” എന്നായിരുന്നു അനുഷ്‌കയുടെ മറുചോദ്യം. അവതാരകയും ഒന്ന് ഞെട്ടിയെങ്കിലും ”അതെ നിങ്ങളുടെ മകനെ കുറിച്ച് തന്നെ” എന്ന് പറഞ്ഞപ്പോള്‍ ”അവന്‍ ജനങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു” എന്നായിരുന്നു അനുഷ്‌കയുടെ പ്രതികരണം.
പല കാര്യത്തിലും പ്രഭാസുമായി സാമ്യമുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍, ”കാരണം അവന്‍ എന്റെ മകനാണെന്ന്” അനുഷ്‌ക ആവര്‍ത്തിച്ചു. മകനെ കുറിച്ച് വേണ്ട, ഇനി അമരേന്ദ്ര ബാഹുബലിയെ കുറിച്ച് പറയൂ എന്നായി അവതാരിക. എന്നിട്ടും അനുഷ്‌ക വിടാന്‍ ഭാവമില്ല. ”എന്റെ മകന് അമരേന്ദ്ര ബാഹുബലിയുടെ ഗുണങ്ങള്‍ കിട്ടി. ശരിയല്ലേ” എന്ന് അനുഷ്‌ക.
പല ഭാഷകളായി ഇറങ്ങിയ ബ്രമാണ്ട ചിത്രമായിരുന്നു ബാഹുബലി .ഈ ചിത്രത്തിലൂടെ ആയിരുന്നു അനുഷ്‌കഷെട്ടിയും പ്രഭാസും തമ്മിൽ പ്രണയമാണെന്ന് തരത്തിലുള്ള വാർത്ത പ്രചരിപ്പിച്ചത് .പക്ഷെ ഇരുവരും ഒന്നിച്ച ആദ്യ ചിത്രങ്ങൾ വന്നപ്പോൾ തന്നെ പ്രണയം ഉണ്ടെന്നുള്ള വാർത്തയുണ്ടായിരുന്നു .ശേഷം മിർച്ചി വന്നപ്പോഴും ആരാധകർക്ക് ഇതേ സംശയമായിരുന്നു ഉണ്ടായിരുന്നത് .ബാഹുബലി ആയിരുന്നു ഇരുവരും ജോഡികളായി അഭിനയിച്ച അവസാന ചിത്രം .
about anushka shetty