ഉത്തരേന്ത്യയിൽ നിന്ന് ഞാൻ തിരിച്ചെത്തി; ഇപ്പോഴാണ് ആശ്വാസം തോന്നുന്നത്

ലോകമെങ്ങും കോവിഡ് 19ന്റെ ഭീതിയിലാണ്. ഉത്തരേന്ത്യയിൽ നിന്ന് സ്വാന്തനം നാട്ടിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് നടി ഗായത്രി അരുൺ

ഇത് വിമര്‍ശനത്തിനുള്ള സമയമല്ല, ഒരുമിച്ച് നില്‍ക്കേണ്ട സമയമാണെന്നും ഗായത്രി പറയുന്നു

ഞാന്‍ രണ്ടാഴ്ചയായി ഉത്തരേന്ത്യന്‍ യാത്രയിലായിരുന്നു. എന്നാല്‍ കേരളത്തിലെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍ സമഗ്രമായ വൈദ്യപരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നത്. മറ്റൊരു വിമാനത്താവളത്തിലും ഇത്തരത്തിലുള്ള ഒരു സ്‌ക്രീനിങ് കാണാന്‍ കഴിഞ്ഞില്ല. നിങ്ങള്‍ ആരോഗ്യവകുപ്പിനോ സര്‍ക്കാരിനോ എതിരായ എന്തെങ്കിലും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെങ്കില്‍ അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അറിയാത്തതിനാലാണ്.

തീര്‍ച്ചയായും ഇത് വിമര്‍ശനത്തിനുള്ള സമയമല്ല, ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. പകര്‍ച്ചവ്യാധിയെ അതിജീവിക്കാന്‍ നമ്മള്‍മാത്രം ആരോഗ്യവാന്മാരായിരുന്നിട്ട് കാര്യമില്ല, സഹജീവികളും സുരക്ഷിതരാണെന്ന് ഉറപ്പിക്കണം. അത് ഏതൊരു പൗരന്റേയും ഉത്തരവാദിത്തമാണ്’ ഗായത്രി അരുണ്‍ പറഞ്ഞു.

gayathri arun

Noora T Noora T :