20 വയസ്സുള്ള മകനും15 കാരിയായ മകളുമുള്ള നർത്തകിയാണ് ബിഗ് ബോസിലെ മത്സരാർത്ഥിയെന്ന് ആരെങ്കിലും പറയോ ?

‘സീസണ്‍ ഓഫ് ഡ്രീമേഴ്സ്’ എന്നാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3നെ അവതാരകനായ മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ഒരുപാട് സ്വപ്നങ്ങളുമായി വന്നവരാണ് അക്കൂട്ടത്തില്‍ ഭൂരിഭാഗവും എന്നതാണ് അതിനു കാരണം. അവരത് തുറന്നുപറയുന്നുമുണ്ട്. വാലന്‍റൈന്‍ ദിനത്തില്‍ ആരംഭിച്ച ജനപ്രിയ റിയാലിറ്റി ഷോയുടെ പുതിയ സീസണില്‍ 14 മത്സരാര്‍ഥികളാണ് ഉള്ളത്. മുഴുവന്‍ മലയാളികള്‍ക്കും പരിചിതരായവര്‍ക്കൊപ്പം ‘പുതുമുഖങ്ങളും’ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ മത്സരാര്‍ഥികളുടെ ലിസ്റ്റ്.

സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന ഒരു പേരാണ് സന്ധ്യ മനോജിന്റേത്. കേരളത്തിൽ നിന്നുള്ള ഓഡീസി നർത്തികയായ സന്ധ്യയെ മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതയല്ല. സന്ധ്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം. ഭരതനാട്യത്തിലൂടെയാണ് സന്ധ്യ നൃത്തത്തിലെത്തുന്നത്. വിവാഹത്തിന് ശേഷമാണ് സന്ധ്യയുടെ ജീവിതത്തിലേയ്ക്ക് ഒഡീസി നൃത്തം എത്തുന്നത്. വിവാഹ ശേഷം കേരളത്തിൽ നിന്ന് മലേഷ്യയിലെത്തിയ സന്ധ്യ അവിടെ വെച്ചാണ് ഓഡിസിയുടെ ആദ്യ പാഠങ്ങൾ പഠിക്കുന്നത്. ടെംപിള്‍ ഓഫ് ആര്‍ട്ട് എന്ന പേരുകേട്ട കലാലയത്തില്‍ ചുവടുകള്‍ പഠിച്ച സന്ധ്യാ മനോജ് ഗുരു ദുര്‍ഗ്ഗാചരൺ,രണ്‍വീര്‍, ഗുരു രതികാന്ത് മൊഹപത്ര എന്നിവരുടെ കീഴില്‍ ഇപ്പോഴും നൃത്തം അഭ്യസിക്കുകയാണ്.

നൃത്തം മാത്രമല്ല യോഗയും സന്ധ്യയ്ക്കൊപ്പമുണ്ട്. നൃത്ത രൂപം എന്ത് തന്നെ ആയാലും അതിന് പൂര്‍ണ്ണത വരണമെങ്കില്‍ യോഗയും അഭ്യസിക്കണം എന്നാണ് സന്ധ്യയുടെ അഭിപ്രായം. ഭർത്താവിന്റെ യോഗസ്കൂളിൽ യോഗയും ഒഡീസിയും സംയോജിപ്പിച്ചു കൊണ്ടുള്ള ക്ലാസുകള്‍ സന്ധ്യ നടത്തുന്നുണ്ട്. ഇതേ ആശയത്തില്‍ തിരുവനന്തപുരത്ത് ഒഡീസി ശില്‍പശാലയും സംഘടിപ്പിച്ചിട്ടുണ്ട്. നർത്തകിയും അധ്യാപികയും മാത്രമല്ല മികച്ച ഭാര്യയും അമ്മയും കൂടിയാണ് സന്ധ്യ .20 വയസ്സുള്ല ഒരു മകനും 15 വയസ്സുള്ള മകളും സന്ധ്യയ്ക്കുണ്ട്. അമ്മയാണ് മക്കളുടെ അടുത്ത സുഹൃത്ത്. തിരിച്ചും അങ്ങനെ തന്നെയാണ്. അമ്മയ്ക്ക് പൂർണ്ണ പിന്തുണയാണ് മക്കൾ നൽകുന്നത്. കുടുംബത്തോടൊപ്പം മലേഷ്യയിൽ സെറ്റിലാണ് സന്ധ്യയിപ്പോൾ. മോഡലിംഗിലും ചുവട് വെച്ചിട്ടുണ്ട്.

about an actress

Revathy Revathy :